|    May 27 Sat, 2017 4:26 am
FLASH NEWS

ഭരണഘടനയുടെ ഹൃദയം മതനിരപേക്ഷത: ജസ്റ്റിസ് ബി കെമാല്‍പാഷ

Published : 3rd July 2016 | Posted By: SMR

കൊച്ചി: ഭരണഘടനയുടെ ഹൃദയം മതനിരപേക്ഷതയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍പാഷ. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് കേരള ദര്‍ശനവേദിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ സ്വര്‍ണഹൃദയം നല്‍കി ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവം നന്മയാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ അവയവദാനം പ്രോല്‍സാഹിപ്പിക്കണമെന്നും കെമാല്‍പാഷ പറഞ്ഞു.
ഒരു വ്യക്തിയുടെ മസ്തിഷ്‌ക മരണത്തിനുശേഷം ബന്ധുക്കള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കര്‍മ്മാണ് അവയവദാനമെന്ന് മറുപടിപ്രസംഗത്തില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കാലടി സര്‍വകലാശാല വിസി ഡോ. എം സി ദിലീപ്കുമാര്‍ അധ്യക്ഷനായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day