|    Nov 17 Sat, 2018 5:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭരണഘടനയില്‍ നിന്ന് ‘മതേതരത്വം ‘ ഒഴിവാക്കണം: സനാതന്‍ സന്‍സ്ഥ

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മതേതരത്വമെന്ന പദം ഒഴിവാക്കി ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥ. എന്നാല്‍, ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രാംദാസ് അത്താവാല മുന്നോട്ട് വന്നിട്ടുണ്ട്. ഭരണഘടനയുടെ ആമുഖത്തിലെ മതേതരത്വമെന്ന പദം ഹിന്ദുക്കളെ പിന്നോട്ട് തള്ളിയിരിക്കുകയാണെന്നു സനാതന്‍ സന്‍സ്ഥ വക്താവ് ചേതന്‍ രാജ്ജാന്‍സ് പറഞ്ഞു. തങ്ങളുടേത് ഭരണഘടനാപരമായ ആവശ്യമാണ്. മതനിരപേക്ഷതയുടെ പേരില്‍ ഹിന്ദുക്കള്‍ അനീതിക്ക് പാത്രമാവുകയാണെന്നും ചേതന്‍ രാജ്ജാന്‍സ് പറഞ്ഞു. മറാത്തി പത്രകാര്‍ സംഘില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് കാഴ്ചപ്പാടിലാണ് ഇന്ത്യ മതനിരപേക്ഷത മുറുകെപ്പിടിക്കേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss