|    Nov 22 Thu, 2018 4:01 pm
FLASH NEWS
Home   >  Kerala   >  

ഭരണകൂട ഭീകരത സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുന്നു: ജസ്റ്റിസ് കെമാല്‍ പാഷ

Published : 14th July 2018 | Posted By: G.A.G

കൊല്ലം: കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ഭരണകൂട ഭീകരത സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുന്നതായി ജസ്റ്റിസ് കെമാല്‍ പാഷ.
കെ ബാലകൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക സമിതി സംസ്ഥാന സമ്മേളനം കൊല്ലം പോലിസ് ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരിക്കുന്ന പാര്‍ട്ടി അവരുടെ പോലിസിനെ ഉപയോഗിച്ച് എഴുത്തുകാരെ ഭീഷണിപ്പെടുത്തുകയാണ്. മാതൃഭൂമിയിലെ വാര്‍ത്താ അവതാരകന്‍ വേണുവിനെതിരേ കേസെടുത്തത് ഭരണകൂട ഭീകരതയാണ്.  മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ജനങ്ങളെ ഭയപ്പെടുത്തി വായടപ്പിക്കാനാണ്.
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ദേശദ്രോഹമായി വ്യാഖ്യാനിക്കപ്പെടുന്ന സമയമാണിത്. മാധ്യമങ്ങളില്ലാതെ ഒരിഞ്ച് മുന്നോട്ട് പോകാനാകില്ല. സമൂഹത്തില്‍ നടക്കുന്നത് ജനങ്ങളിലെത്താന്‍ മാധ്യമങ്ങള്‍ അനിവാര്യമാണ്. സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലങ്ങിടാനുള്ള ശ്രമം നടക്കുന്നുണ്ട്. രക്ഷാധികാരി എസ് സുവര്‍ണ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനി പട്ടത്താനം, ഷാജി പ്രഭാകരന്‍, എസ് എം അബ്ദുല്‍ഖാദര്‍, പ്രബോധ് എസ് കണ്ടച്ചിറ, എ അയ്യപ്പന്‍നായര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss