|    Apr 30 Sun, 2017 8:16 pm
FLASH NEWS

ഭരണകൂട ഭീകരത ശക്തി പ്രാപിക്കുന്നതില്‍ ആശങ്ക: പോപുലര്‍ ഫ്രണ്ട്

Published : 1st December 2016 | Posted By: SMR

കോഴിക്കോട്: രാജ്യത്ത് വിവിധ രൂപങ്ങളില്‍ ഭരണകൂട പങ്കാളിത്തമുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വഹണ സമിതി (എന്‍ഇസി) കടുത്ത ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. രാഷ്ട്രീയ ഭിന്നത അടിച്ചമര്‍ത്തുന്നതിന് വ്യാജ ഏറ്റുമുട്ടലും കിരാത നിയമങ്ങളുമാണ് വര്‍ധിച്ച തോതില്‍ ഉപയോഗിക്കുന്നത്. രണ്ടുമാസത്തിനിടെ നിരവധി പേരെയാണ് ഇത്തരം പോലിസ് ഏറ്റുമുട്ടലുകൡലൂടെ വധിച്ചത്. ഇരകളില്‍ ഏറെയും മുസ്‌ലിംകളും ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരുമാണ്. ആധികാരികത തന്നെ ചോദ്യം ചെയ്യപ്പെട്ട ഏറ്റുമുട്ടലുകളാണ് ഇവയില്‍ ഏറെയും. യുഎപിഎ ദുരുപയോഗം ചെയ്യുന്നതിലും പ്രകടമായ വിവേചനമുണ്ട്. ഭരണകൂടത്തിന് അനഭിമതരായവര്‍ക്കെതിരേ പ്രയോഗിക്കുന്ന ഭീകര നിയമമായി 2008ല്‍ വരുത്തിയ ഭേദഗതിക്ക് ശേഷം യുഎപിഎ മാറി. ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ ഒരു ന്യായീകരണവുമില്ലാതെ നിരോധിച്ച നടപടി മുസ്‌ലിം പണ്ഡിതന്‍മാരെയും നേതാക്കളെയും സ്ഥാപനങ്ങളെയും വേട്ടയാടുന്ന നീക്കത്തിന്റെ ഭാഗമാണ്. ഇതിനെതിരേ രാജ്യവ്യാപകമായി പ്രചാരണം നടത്താന്‍ തീരുമാനിച്ച കൗണ്‍സില്‍ സാഹചര്യത്തിന് അനുസരിച്ച് ഉണരാനും ഒത്തൊരുമിച്ച് പ്രതികരിക്കാനും ആഹ്വാനം ചെയ്തു. ജനവിരുദ്ധ കറന്‍സി നിരോധനം പിന്‍വലിച്ച് സാധാരണ ജീവിതം പുനസ്ഥാപിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ചെയര്‍മാന്‍ കെ എം ശരീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹിമാന്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ ഒ എം എ സലാം, മുഹമ്മദ് റോഷന്‍, അബ്ദുല്‍ വാഹിദ് സേട്ട്, പ്രഫ. പി കോയ സംബന്ധിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day