|    Jul 23 Mon, 2018 11:06 am
FLASH NEWS

ഭരണകൂട ഭീകരത രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: എം കെ മാലിക്

Published : 14th September 2017 | Posted By: fsq

 

മാള: ഭരണകൂട ഭീകരതയും ഫാഷിസ്റ്റ് നശീകരണ പ്രവണതകളുമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എം കെ മാലിക്ക്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ “ദിശ” എന്ന പേരില്‍ നടത്തുന്ന നിയോജക മണ്ഡലം പര്യടന പരിപാടിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി മാള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതത്തിന്റേയും ജാതിയുടേയും പേരില്‍  വര്‍ഗീയത സൃഷ്ടിക്കാനും വളര്‍ത്താനുമുള്ള  കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ ജനാധിപത്യ രീതിയില്‍ ചോദ്യം ചെയ്യാനും ശക്തമായ പോരാട്ടങ്ങളിലൂടെ ചെറുക്കാനും മുസ്ലിം യൂത്ത് ലീഗ് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കോടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ മാമ്പ്ര അദ്ധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ കെ അഫ്‌സല്‍ സംഘടിത രാഷ്ട്രീയം എന്ന വിഷയത്തെകുറിച്ച് സംസാരിച്ചു. വര്‍ത്തമാന രാഷ്ട്രീയം എന്ന വിഷയത്തെകുറിച്ച് ജില്ലാ ജന.സെക്രട്ടറി എ എം സനൗഫല്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ നൗഷാദ് തളിക്കുളം, വി പി മന്‍സൂറലി, നൗഷാദ് തെരുവത്ത്, ആര്‍ എം മനാഫ്, എം എസ് എഫ് ജില്ലാ ജന.സെക്രട്ടറി അല്‍ റസിന്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ നൗഷാദ്, എം എച്ച് ഫൈസല്‍, പി ഐ നിസാര്‍, ഹൈദര്‍ മാരേക്കാട് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss