|    Feb 20 Tue, 2018 7:16 pm
FLASH NEWS

ഭരണകൂടത്തിന്റെ ജനവിരുദ്ധത ജനങ്ങളെ സമരത്തിലേക്ക് നയിക്കുന്നു : എന്‍സിഎച്ച്ആര്‍ഒ

Published : 12th May 2017 | Posted By: fsq

 

പയ്യന്നൂര്‍: ഭരണകൂടത്തിന്റെ ജനവിരുദ്ധ ചെയ്തികളാണ് ജനങ്ങളെ സമരത്തിലേക്ക് നയിക്കുന്നതെന്നു ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. രാമന്തളിയിലെ മാലിന്യവിരുദ്ധ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ നേതൃത്വങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്ന ഇരട്ടവ്യക്തിത്വം പേറുന്നവരാണ്. ഇരകളോടപ്പം ഓടുകയും വേട്ടക്കാരോടപ്പം വേട്ടയാടുകയും ചെയ്യുന്ന കാപട്യത്തെ ജനങ്ങള്‍ തിരിച്ചറിയണം. നുണകള്‍ പറഞ്ഞ് ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഭരണകൂടത്തിന്റെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്. രാമന്തളിയിലെ ജനങ്ങളുടെ സമരത്തെ കരിനിയമങ്ങള്‍ ചാര്‍ത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്. സമരം ചെയ്യാന്‍ ധൈര്യവും വിജയം വരിക്കാനുള്ള ഇഛാശക്തിയും ഉണ്ടെങ്കില്‍ രാമന്തളി സമരം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്‍മാന്‍ ആര്‍ കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ പി രാജേന്ദ്രന്‍, ഇ സി ഭാസ്‌കരന്‍ സംസാരിച്ചു. മാലിന്യ വിരുദ്ധ സമരം 74ാം ദിവസത്തിലേക്ക് കടന്നു. സമരപന്തലില്‍ പ്രിയേഷ് കക്കോപ്രത്തിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ ഡി മുസ്തഫ സമരപന്തലിലെത്തി ഐക്യദാര്‍ഡ്യം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss