|    Dec 15 Sat, 2018 4:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭരണകൂടങ്ങള്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കണം: മുസ്‌ലിം പണ്ഡിതന്‍മാരുടെ അന്താരാഷ്ട്ര സമ്മേളനം

Published : 18th November 2018 | Posted By: kasim kzm

ഇസ്താംബൂള്‍: മുസ്‌ലിം ഭരണകൂടങ്ങള്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതി നടപ്പാക്കാനും മുന്നോട്ടുവരണമെന്ന് മുസ്‌ലിം പണ്ഡിതന്‍മാരുടെ അന്താരാഷ്ട്ര സമ്മേളനം ആഹ്വാനം ചെയ്തു. നവംബര്‍ 3 മുതല്‍ 9 വരെ നടന്ന സമ്മേളനം പുറപ്പെടുവിച്ച കമ്മ്യൂണിക്കേയില്‍ മുസ്‌ലിം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ദുര്‍ഭരണവും സാമൂഹികമായ അനീതിയും കര്‍മശാസ്ത്ര ദുര്‍വാശിയും അഴിമതിയുമാണെന്നു വിലയിരുത്തി. മുസ്‌ലിം ലോകത്ത് ബാഹ്യശക്തികള്‍ക്ക് ഇടപെടാനും അനൈക്യം വളര്‍ത്താനും അതു വഴിവയ്ക്കുന്നു. മുസ്‌ലിം പണ്ഡിതന്‍മാര്‍ സമൂഹത്തിന്റെ ഐക്യത്തിനായി പരിശ്രമിക്കുകയും മനുഷ്യജീവിതത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ രംഗത്തുവരുകയും ചെയ്യേണ്ടതുണ്ട്- കമ്മ്യൂണിക്കെ തുടരുന്നു. ഫലസ്തീന്‍ യഹൂദവല്‍ക്കരിക്കുന്നതിനു സയണിസ്റ്റുകള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ തടയാനുള്ള പരിശ്രമങ്ങള്‍ക്ക് മുസ്‌ലിം സമൂഹം എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
മ്യാന്‍മര്‍ വംശവെറി ഭരണകൂടം പുറത്താക്കിയ റോഹിന്‍ഗ്യരോട് പണ്ഡിതന്‍മാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇപ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം പണ്ഡിതന്‍മാരുടെ അന്താരാഷ്ട്ര വേദി (ഐയുഎംഎസ്) സംഘടിപ്പിച്ച സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 1300ല്‍പരം പണ്ഡിതന്‍മാര്‍ പങ്കെടുത്തു.
ഇന്ത്യന്‍ പ്രതിനിധിസംഘത്തില്‍ ടി കെ ഇബ്രാഹീം, സല്‍മാന്‍ നദ്‌വി, ഖാലിദ് ഖൈറുല്ലാ റഹ്മാനി, ബഹാവുദ്ദീന്‍ നദ്‌വി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, കെ ഇല്യാസ് മൗലവി തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss