|    Nov 17 Sat, 2018 5:55 am
FLASH NEWS
Home   >  Kerala   >  

ഭരണകൂടം എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും നിശ്ശബ്ദരാക്കുന്നു-ടീസ്ത സെറ്റല്‍വാദ്

Published : 12th August 2018 | Posted By: G.A.G

കോഴിക്കോട് : എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ശക്തിയില്ലാത്തവരും നിശബ്ദരുമാക്കിമാറ്റുകയാണ് സമകാലിക ഫാഷിസ്റ്റ് ഭരണകൂടവും അതിന്റെ പ്രയോക്താക്കളുമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. ടൗണ്‍ഹാളില്‍ ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ ‘എഴുത്തുകാരെ ഭയപ്പെടുത്തുമ്പോള്‍’ എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഇന്ന് ഒറ്റയയ്‌ക്കൊറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് ദൈനംദിന സംഭവങ്ങളെക്കുറിച്ച് എഴുതുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യം കടുത്ത ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി കോടിക്കണക്കിന് തുക ചെലവാക്കി വിദേശരാജ്യങ്ങളില്‍ കറങ്ങുന്നു. ഇതെല്ലാം സാധാരണക്കാരുടെ നികുതിപ്പണമാണെന്ന് ആരും എഴുതുന്നില്ല. അന്വേഷണാത്മക പത്രപ്രവര്‍ത്തനവും തീരെകുറവാണ്. വര്‍ഗീയവാദവും മതഭ്രാന്തും അധികാരകേന്ദ്രത്തിന്റെ ആയുധമാവുന്നത് അപകടകരമാണ്. രണ്ടാം അടിയന്തരാവസ്ഥയെക്കുറിച്ചും രണ്ടാം സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഏറെ ഗൗരവതര ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. ആവിഷ്‌കാര, സാമൂഹ്യ, രാഷ്ട്രീയ സ്വാതന്ത്ര്യമാണ് നമ്മുടെ ഉത്കണ്ഠ വിഷയമെങ്കില്‍, പല ആശയങ്ങളോട് വിസമ്മതിക്കാന്‍ എത്രത്തോളം നമുക്ക് സാധിക്കുന്നുവെന്ന് പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.
ഡോ.പി കെ പോക്കര്‍ അധ്യക്ഷത വഹിച്ചു. തമിഴ് കവയിത്രി സല്‍മ, ഡോ.ഖദീജ മുംതാസ്, യു കെ കുമാരന്‍, ഇന്ദു മേനോന്‍ സംസാരിച്ചു.
ആര്‍ ബി ശ്രീകുമാര്‍ എഴുതിയ ഗുജറാത്ത് തിരശ്ശീലക്കു പിന്നില്‍ എന്ന പുസ്തകം കെ പി യു അലിക്ക് നല്‍കി ടീസ്റ്റ പ്രകാശനം ചെയ്തു. ഡോ. പി കെ പോക്കര്‍ അധ്യക്ഷത വഹിച്ചു. വി അബ്ദുല്‍ ലത്തീഫ,് എന്‍ എസ് സജിത്ത് സംസാരിച്ചു.
രാവിലെ നടന്ന ജനാധിപത്യത്തിലെ എഴുത്ത് സെഷന്‍ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാര്‍ പൊതുവെ ദുര്‍ബലരും അശക്തരുമാണ്. മുന്‍കാലത്ത് എഴുത്തുകാരെ ആളുകള്‍ ബഹുമാനിച്ചിരുന്നു. എന്നാലിന്ന് രാജ്യദ്രോഹികളായാണ് എഴുത്തുകാരെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എന്‍ എം സണ്ണി അധ്യക്ഷത വഹിച്ചു. ഡോ. ടി ടി ശ്രീകുമാര്‍, പി എന്‍ ഗോപീകൃഷ്ണന്‍, എം നന്ദകുമാര്‍, എം സത്യന്‍, അനില്‍കുമാര്‍ തിരുവോത്ത് സംസാരിച്ചു. സാംസ്‌കാരിക നിലയത്തില്‍ നടന്ന കവിയരങ്ങ് തമിഴ് എഴുത്തുകാരി സല്‍മ ഉദ്ഘാടനം ചെയ്തു. കവിതയും പ്രതിനിധാനവും വിഷയത്തില്‍ സംവാദം നടന്നു. കെ വി സക്കീര്‍ഹുസൈന്‍, വി പി ഷോക്കലി, ശ്രീജിത്ത് അരിയല്ലൂര്‍, പ്രകാശന്‍ ചേവായൂര്‍, സാമിദാസ്, ബിന്ദു ചേവായൂര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss