|    Oct 21 Sun, 2018 1:44 pm
FLASH NEWS

ഭരണം നിയന്ത്രിക്കുന്നത് ബാഹ്യ ശക്തികള്‍ : ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സിപിഎമ്മില്‍ പ്രതിസന്ധി

Published : 29th September 2017 | Posted By: fsq

 

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭരണ സമിതിയുടെ ജന വിരുദ്ധ നിലപാടിനെതിരേ അണികളില്‍ ശക്തമായ പ്രതിഷേധം.    കഴിഞ്ഞവര്‍ഷം പഞ്ചായത്ത് പദ്ധതി വിഹിതം ചെലവഴിച്ചതില്‍ വീഴ്ച സംഭവിക്കുകയും 39 ശതമാനം മാത്രം ചെലവഴിച്ച പഞ്ചായത്ത് ആയി മാറിയതും പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു കുറവ് നികത്താന്‍ ഈ വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരണ മാസമായ 2018 മാര്‍ച്ച് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ജില്ലയില്‍ തന്നെ കൂടുതല്‍ ഫണ്ട് ചെലവഴിച്ചത് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ആണെന്ന് ഭരണസമിതി പറയുമ്പോഴും അര്‍ഹതപ്പെട്ട വാര്‍ഡുകളില്‍ പദ്ധതി ലഭ്യമാകാത്തത് പാര്‍ട്ടി അണികളുടെ പ്രതിഷേധത്തിന് കാരണമായി. വികസന പദ്ധതികള്‍ ചില പ്രദേശങ്ങളിലേക്ക് മാത്രം നല്‍കിയതാണ് കാരണമെന്ന് പറയുന്നു. ചില വാര്‍ഡുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് ചെലവഴിപ്പിച്ചതാണ് പാര്‍ട്ടി അണികളില്‍ പ്രതിഷേധമുണ്ടാക്കിയത്. കഴിഞ്ഞ ഭരണത്തില്‍ തുടക്കമിട്ട ജലനിധി പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കേണ്ടത് നീണ്ട് പോവുകയാണ്. ജലനിധി പദ്ധതിക്ക് വേണ്ടി പഞ്ചായത്ത് ഫണ്ട് ലക്ഷങ്ങള്‍ വകയിരുത്തിയത് ഈ വര്‍ഷം ചെലവഴിച്ചതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതുള്‍പ്പെടെയാണ് ഈ വര്‍ഷത്തെ ഫണ്ട് ചെലവഴിച്ചതിന്റെ കണക്കില്‍പ്പെടുത്തിയത്. എന്നാല്‍ പഞ്ചായത്തില്‍ ജലനിധിയുടെ തുടര്‍ പ്രവര്‍ത്തനത്തിന് കൃത്യമായ ഫണ്ട് ലഭ്യമാവുന്നില്ലെന്നാണ് വിവരംഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഉദ്യോഗസ്ഥരെയും ഭരണസമിതിയെയും നിയന്ത്രിക്കുന്നവരുടെ നിലപ്പാടില്‍ ഭരണകക്ഷി മെംബര്‍മാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട് ചിലര്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിക്കു മുമ്പില്‍ നിശബ്ദത പാലിക്കുകയാണ്.  ബ്രാഞ്ച് ഭാരവാഹികളില്‍ രണ്ടു പേര്‍ രാജിവച്ചിരുന്നു. തെരട്ടമ്മല്‍ വാര്‍ഡില്‍ നേതൃത്വം നല്‍കിയിരുന്ന ഏതാനും കുടുംബങ്ങള്‍ സിപിഎമ്മില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ കാരണം പുറത്ത് നിന്ന് പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ലോബിയാണെന്നും സംസാരമുണ്ട്. ഊര്‍ങ്ങാട്ടിരി ലോക്കല്‍ കമ്മിറ്റിയില്‍പ്പെട്ടകര്‍ഷക തൊഴിലാളി പ്രവാസി സംഘടന തലത്തില്‍ പ്രവര്‍ത്തിച്ച സീനിയര്‍ പ്രവര്‍ത്തകനെ ചിലരുടെ താല്‍പര്യത്തിന് വഴങ്ങി സ്ഥാനത്ത് നിന്ന് മാറ്റിയത് ഏറെ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളെ ചോദ്യം ചെയ്യുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി ഒതുക്കുന്നതിനാല്‍ പലരും പ്രതികരിക്കാറില്ല. സിപിഎമ്മിന്‍ നിന്ന് സിപി ഐയിലേക്ക് മാറേണ്ടി വന്ന പ്രവര്‍ത്തകനെ കേസില്‍ കുടുക്കി ഒതുക്കാന്‍ ശ്രമിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss