|    Aug 18 Fri, 2017 8:43 am
Home   >  Editpage  >  Second edit  >  

ഭയമെന്ന ഘടകം

Published : 14th November 2016 | Posted By: SMR

പ്രധാന പത്രങ്ങള്‍ മുഴുവന്‍ എതിരായിട്ടും സാമൂഹികമാധ്യമങ്ങളില്‍ പരിഹാസത്തിന്റെ ചുഴലിക്കാറ്റുണ്ടായിട്ടും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ടാണ്? മനുഷ്യന്റെ യുക്തിബോധത്തെ തകര്‍ക്കുന്നതില്‍ ഭയത്തിനുള്ള പങ്കിനെപ്പറ്റി പഠിച്ച മനശ്ശാസ്ത്രജ്ഞന്മാര്‍ പറയുന്നത് തിരഞ്ഞെടുപ്പുകളെയും അത് സ്വാധീനിക്കുന്നുവെന്നാണ്.
ഇതുസംബന്ധിച്ചു സുപ്രധാനമായ ഗവേഷണം നടത്തിയത് ഹാരി ഹാര്‍ലോ എന്ന അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനാണ്. അദ്ദേഹം കുരങ്ങുകളില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍, സംരക്ഷണബോധം നല്‍കുന്ന ഇണകളെയാണ് പൊതുവില്‍ അവ ഇഷ്ടപ്പെടുന്നത് എന്നു തെളിഞ്ഞിരുന്നു. മനുഷ്യന്റെ കൂടെ ഭയം എപ്പോഴുമുണ്ട്. ഇരുട്ടില്‍ ഇലകളനങ്ങിയാല്‍ നാം പെട്ടെന്നു വെളിച്ചം തേടി ഓടുന്നു.
തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അയഥാര്‍ഥമായ ഭയം സൃഷ്ടിക്കാനാണ് പലപ്പോഴും ശ്രമിക്കുക. ചെറുന്യൂനപക്ഷമായ മുസ്‌ലിംകള്‍ ഫ്രാന്‍സ് കീഴടക്കാന്‍ പോവുന്നുവെന്നു പ്രചരിപ്പിച്ചാണ് നാഷനല്‍ ഫ്രണ്ട് വോട്ടുകള്‍ നേടുന്നത്. പല യൂറോപ്യന്‍ രാജ്യങ്ങളിലും വലതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇല്ലാത്ത ശത്രുക്കളെക്കുറിച്ച പൊലിപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നു.
അമേരിക്കയില്‍ ട്രംപും അതാണു ചെയ്തത്. ലാറ്റിനമേരിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരില്ലെങ്കില്‍ അമേരിക്ക നിശ്ചലമാവും. യുഎസിലെ മുസ്‌ലിം കുടിയേറ്റക്കാര്‍ അമേരിക്കന്‍ സമൂഹത്തിലെ ഉപരിവര്‍ഗമാണ്. ഈ രണ്ടു കൂട്ടരുമായിരുന്നു റിപബ്ലിക്കന്‍ പ്രചാരണത്തില്‍ വില്ലന്മാര്‍. അതുകേട്ട് പേടിച്ചാണ് പലരും വോട്ട് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക