|    Feb 24 Sat, 2018 11:49 am
FLASH NEWS

ഭദ്രാസന കണ്‍വന്‍ഷന് തുടക്കം

Published : 23rd January 2017 | Posted By: fsq

 

എടക്കര: വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ദൈവത്തെ കണ്ടെത്താന്‍ നാം ശ്രമിക്കണമെന്ന് കുന്നംകുളം-മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്‌ക്കോപ്പ. 64-ാമത് മലങ്കര മാര്‍ത്തോമ സുറിയാനിസഭ കുന്നംകുളം-മലബാര്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ ചുങ്കത്തറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അടിസ്ഥാനം ദൈവത്തിലായിരിക്കണം. നാം ആരെന്ന് കണ്ടെത്താന്‍ ദൈവത്തോട് ചേര്‍ന്ന് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റപ്പെടാതെ, അടിമപ്പെടാതെ ജീവിക്കണം.ഫാ. ഷാജി തോമസ് പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. കെവി ചെറിയാന്‍, സിഎസ് വര്‍ഗീസ്, ഫാ. ജോണ്‍ മാത്യു, ഫാ. മത്തായി ജോസഫ്, ഫാ. രഞ്ജിത് ഉമ്മന്‍, ഫാ. ജിബിന്‍, മുപ്പിനി സെന്റ് മേരീസ് ദേവാലയ വികാരി ഫാ. റോയി വലിയപറമ്പില്‍, പെരുങ്കുളം ഓര്‍ത്തഡോക്‌സ് ദേവാലയ വികാരി ഫാ. മാത്യൂസ് വട്ടിയാനിക്കല്‍ സംസാരിച്ചു. ഇന്ന് രാവിലെ പത്തിന് നടക്കുന്ന പഠന സമ്മേളനത്തില്‍ ഫാ. ജേക്കബ് മാത്യു ക്ലാസ് നയിക്കും. വൈകിട്ട് ആറിന് ഫാ. ഷാജി തോമസ് സംസാരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss