|    Oct 17 Tue, 2017 9:40 am

ഭണ്ഡാരങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍

Published : 3rd August 2017 | Posted By: fsq

 

കോതമംഗലം: ആര്‍ക്കും സംശയം തോന്നാത്ത വിധം സ്യൂട്ടും ടീഷര്‍ട്ടും കാന്‍വാസ് ഷൂസും ധരിച്ച് പ്രഭാതത്തില്‍ ജോഗിങ്ങിന് പോവുന്നുവെന്ന വ്യാജേന എത്തി ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങളില്‍ നിന്ന് പല തരത്തിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പണം മോഷ്ടിക്കുന്ന വിരുതനെ പോലിസ് ഓടിച്ച് പിടികൂടി. കുത്തുകുഴി സ്വദേശി കൂട്ടുങ്ങല്‍ ഏലിയാസ്(48) നെയാണ് ഊന്നുകല്‍ എസ്‌ഐ ടി എം സൂഫിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ പുലര്‍ച്ചെ പിടികൂടിയത്. കുത്തുകുഴി സെന്റ് ജോര്‍ജ് പള്ളിയുടെ ഭണ്ഡാരത്തില്‍ നിന്ന് പുലര്‍ച്ചെ പ്രത്യേക ഉപകരണം ഉപയോഗിച്ച് പണം മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വിവിധ സ്ഥലങ്ങളില്‍ ആരാധനാലയങ്ങളുടെ ഭണ്ഡാരങ്ങളില്‍ നിന്ന് ഇയാള്‍ ഈ വിധം പണം മോഷ്ടിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പട്രോളിങ്ങിനിടെപോലിസിനെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ പോലിസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എസ്‌സിപിഒ റെക്‌സ് പോള്‍, സിപിഒ മാരായ ഷിബി കുര്യന്‍, ഷിജിത്, നവാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക