|    Apr 28 Fri, 2017 12:16 am
FLASH NEWS

ഭജന കേട്ടാല്‍ പശു കൂടുതല്‍ പാല്‍ തരൂമോ?

Published : 16th December 2016 | Posted By: frfrlnz

cow

ജയ്പൂര്‍: ഭജന കേട്ടാല്‍ പശു കൂടുതല്‍ പാല്‍ തരൂമോ? തരും എന്നാണ് രാജസ്ഥാനിലെ ഗോപാല്‍ ഗോശാലാ സമിതി പ്രസിഡന്റ് ഡൗലത്ത് രാം ഗോയല്‍ പറയുന്നത്. സിക്കാര്‍ ജില്ലയിലെ തന്റെ ഫാമിലെ 500 പശുക്കള്‍ പതിവിലും അധികം പാല്‍ തരാന്‍ കാരണം ഭജനയാണെന്നാണ് ഗോയാല്‍ പറയുന്നത്. ഭജന കേള്‍ക്കുമ്പോള്‍ പശുക്കളിലെ ഹോര്‍മോണുകളിലെ വ്യത്യാസം വരികയും പാല്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ കഴിവ് കൂട്ടുമെന്നും ഗോയാല്‍ എവിടെയോ വായിച്ചിരുന്നുവത്രേ. ഇതിന്റെ അടിസ്ഥാനത്തിലാണ് 6 മാസം മുമ്പ് പശുവിന്റെ ഫാമില്‍ ഭജന വയ്ക്കാന്‍ തുടങ്ങിയത്. ദിവസം രണ്ടു നേരം ഭജന വയ്ക്കും. രാവിലെ മൂന്നും വൈകിട്ട് മൂന്നും മണിക്കൂര്‍ വീതം . ഇതിനായി ആറോളം സ്പീക്കറുകളാണ് ഫാമിനുള്ളത്. മുമ്പ് 130 ലിറ്റര്‍ കിട്ടിയ സ്ഥാനത്ത് ഇപ്പോള്‍ 170 ലിറ്റര്‍ പാല്‍ ദിവസം ലഭിക്കുന്നുണ്ടെന്ന് ഗോയാല്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day