|    Sep 21 Thu, 2017 6:51 am
Home   >  Todays Paper  >  page 7  >  

ഭഗവന്ത് മാന്‍ സിങ് പ്രശ്‌നം: സമിതിയുടെ കാലാവധി നീട്ടി

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാസംവിധാനങ്ങള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയ ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മാനിനെതിരായ അന്വേഷണ സമിതിയുടെ കാലാവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. സമിതി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതു വരെ മാന്‍ പാര്‍ലമെന്റ് നപടികളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിര്‍ദേശിച്ചു.
ബിജെപി എംപി കിരിത് സോമയ്യയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആഗസ്ത് മൂന്നിനകം റിപോര്‍ട്ട് സമര്‍പിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. സോമയ്യയുടെ അഭ്യര്‍ഥന മാനിച്ചാണ് കലാവധി നീട്ടി നല്‍കുന്നത്. മാനിന്റെ പ്രവൃത്തിയുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനു വേണ്ടിയാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് കിരിത് സോമയ്യ വ്യക്തമാക്കി.
മാന്‍ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് ഒമ്പതംഗ സമിതിയുടെ കെണ്ടത്തല്‍. എന്നാല്‍, എന്തു ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ സമിതിയില്‍ സമവായമില്ല. തുടര്‍ന്ന്, നടപടി ശുപാര്‍ശ സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കാന്‍ കഴിയാത്തതാണ് കാലാവധി നീട്ടിയതിന് കാരണം. അതേസമയം, താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാന്‍.
മാനിനെ രണ്ടു പ്രാവശ്യം വിളിപ്പിച്ച് അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. പാര്‍ലമെന്റ് സമുച്ചയം വീഡിയോയില്‍ ചിത്രീകരിച്ച മാനിന്റെ നടപടി പരിശോധിക്കാന്‍ നിയോഗിച്ച ലോക്‌സഭാ സമിതി അന്തിമതീരുമാനത്തിനു മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക