|    Nov 13 Tue, 2018 1:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭഗല്‍പൂരിലെ വര്‍ഗീയ സംഘര്‍ഷം: കേന്ദ്രമന്ത്രിയുടെ മകനെതിരേ കേസെടുത്തു

Published : 21st March 2018 | Posted By: kasim kzm

പട്‌ന: വര്‍ഗീയ കലാപത്തിന് ആഹ്വാനം ചെയ്യല്‍, വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ എന്നിവയുടെ പേരില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരേ പോലിസ് കേസെടുത്തു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അശ്വിനികുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ഷാസ്വതിനെതിരേയാണു പോലിസ് കേസെടുത്തത്. അരിജിത് അടക്കം ഏഴു പേര്‍ക്കെതിരേയാണു കേസ്.
ബിഹാറിലെ ഭഗല്‍പൂരില്‍ ബിജെപി, ആര്‍എസ്എസ്, ബജ്‌രംഗദള്‍ ജാഥയ്ക്കിടെയാണു സംഘര്‍ഷമുണ്ടായത്. കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബേയുടെ മകന്‍ അരിജിത് ശാശ്വതിന്റെ കീഴിലുള്ള ഭാരതീയ നവ്‌വര്‍ഷ് ജാഗരണ്‍ സമിതി നയിച്ച ഘോഷയാത്രയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചതിനെ തുടര്‍ന്നാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.
ജാഥക്കാരും പ്രദേശവാസികളും പരസ്പരം നടത്തിയ കല്ലേറില്‍ മൂന്നു പോലിസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
15 കിലോമീറ്റര്‍ സഞ്ചരിച്ച യാത്രയില്‍ വര്‍ഗീയ കലാപം ഇളക്കിവിടുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളാണു സംഘപരിവാര പ്രവര്‍ത്തകര്‍ വിളിച്ചതെന്ന് പോലിസ് പറയുന്നു.
അതേസമയം മകനെക്കുറിച്ച് തനിക്ക് അഭിമാനമാണുള്ളതെന്ന് അശ്വിനികുമാര്‍ പറഞ്ഞു. എല്ലാ ബിജെപി പ്രവര്‍ത്തകരും അയാളെ മാതൃകയാക്കണമെന്നും അശിനികുമാര്‍ ചൗബേ പറഞ്ഞു. “ഹിന്ദു പുതുവര്‍ഷാഘോഷത്തിനു പ്രകടനം നയിക്കുന്നതു തെറ്റാണോ, ഭാരതമാതാവിനെക്കുറിച്ചു പറയുന്നതോ, വന്ദേമാതരം വിളിക്കുന്നതോ തെറ്റാണോ?’ ചൗബേ ചോദിച്ചു.
എംബിഎ ബിരുദധാരിയായ അരിജിത് ഷാസ്വത് 2006ല്‍ ആസ്‌ത്രേലിയയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി രാഷ്ട്രീയത്തിലേക്കു തിരിയുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss