|    Jan 21 Sat, 2017 10:03 am
FLASH NEWS

‘ഭഗത് സിങ് തീവ്രവാദി’യെന്ന് ഡല്‍ഹി സര്‍വകലാശാല പുസ്തകം

Published : 27th April 2016 | Posted By: swapna en

bhagat-singh_

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങിനെ ‘തീവ്രവാദിയായി’ ചിത്രീകരിച്ച്് ഡല്‍ഹി സര്‍വകലാശാല പുസ്തകം. ഇന്ത്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകത്തിലാണ് ഭഗത് സിങിനെ ‘തീവ്രവാദിയായി’ ചിത്രീകരിച്ചിരിക്കുന്നത്. പ്രസിദ്ധ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര, മൃദുലാ മുഖര്‍ജി എന്നിവരാണ് പുസ്തകം രചിച്ചത്. സൂര്യ സെന്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെയും ‘തീവ്രവാദികള്‍’ എന്നാണ് 20ാമത്തെ പാഠഭാഗത്ത് പരാമര്‍ശിച്ചിരിക്കുന്നത്
ചിറ്റഗോങ് ആക്രമണത്തെ തീവ്രവാദ ആക്രമണമായാണ് പാഠഭാഗത്തെ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം വിവാദമായിരിക്കുകയാണ്. ചരിത്രകാരന്‍മാര്‍ ഇതിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. സര്‍വകലാശാലയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഭഗത് സിങിന്റെ കുടുംബം മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക്  പരാതി നല്‍കിയിട്ടുണ്ട്്. ബ്രിട്ടീഷുകാരാണ് ഭഗത് സിങിനെ തീവ്രവാദിയെന്ന് ചിത്രീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 214 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക