|    Oct 19 Fri, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഭഗത്‌സിങ് : ലാഹോര്‍ ഹൈക്കോടതിയില്‍ വീണ്ടും ഹരജി

Published : 14th September 2017 | Posted By: fsq

 

ലാഹോര്‍:  ബ്രിട്ടിഷ് പോലിസ് ഓഫിസറെ കൊന്ന കേസില്‍ സ്വാതന്ത്ര്യസമരസേനാനി ഭഗത്‌സിങിന്റെ നിരപരാധിത്തം തെളിയിക്കണമെന്നാവശ്യപ്പെട്ടു ലാഹോര്‍ ഹൈക്കോടതിയില്‍ പുതിയ ഹരജി. 19 മാസം മുമ്പ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിട്ട കേസിലാണ് ഭഗത്‌സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ അഭിഭാഷകന്‍ ഇംതിയാസ് റാഷിദ് വീണ്ടും ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്്. കേസില്‍ വാദം കേള്‍ക്കുന്നതിനു തിയ്യതി നിശ്ചയിക്കാന്‍ താന്‍ കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഈ മാസംതന്നെ ഹരജി പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകന്‍ അറിയിച്ചു. കേസില്‍ വാദംകേള്‍ക്കാന്‍ വിശാല ബെഞ്ച് രൂപീകരിക്കണമെന്ന് നേരത്തേ ഡിവിഷന്‍ ബെഞ്ച്് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. ലാഹോറിലെ ഷാദ്മാന്‍ ചൗക്കില്‍  ഭഗത്‌സിങിന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യ—പ്പെട്ട് സര്‍ക്കാരിനു നിവേദനം നല്‍കിയതായും ഇംതിയാസ് റാഷിദ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss