|    Dec 12 Wed, 2018 8:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭഗത്‌സിങ് ഭീകരവാദിയെന്ന് പ്രഫസര്‍

Published : 1st December 2018 | Posted By: kasim kzm

ജമ്മു: സ്വാതന്ത്ര്യസമര പോരാളി ഭഗത്‌സിങ് ഭീകരവാദിയാണെന്ന് ജമ്മു സര്‍വകലാശാലാ പ്രഫ. മുഹമ്മദ് താജുദ്ദീന്‍. രാഷ്ട്രമീമാംസ വിഭാഗത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്. സംഭവം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ പ്രഫ. മനോജ് കെ ധറെ ധരിപ്പിച്ചു.
പ്രഭാഷണത്തിന്റെ സിഡി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചുവെന്ന് സര്‍വകലാശാലാ വക്താവ് വിനയ് തുസോ പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവിട്ട വൈസ് ചാന്‍സലര്‍ അധ്യയനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താജുദ്ദീനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ കമ്മീഷന് നിര്‍ദേശം നല്‍കിയതെന്ന് തുസോ അറിയിച്ചു. പ്രഫസറെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
എന്നാല്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് തന്റെ പ്രഭാഷണത്തെ വിവാദമാക്കിയതെന്ന് താജുദ്ദീന്‍ പറഞ്ഞു. റഷ്യന്‍ വിപ്ലവകാരിയായ ലെനിനെ കുറിച്ചായിരുന്നു പ്രഭാഷണം. അതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരായ ഏത് അക്രമവും ഭീകരവാദമായിട്ടാണ് ചിത്രീകരിക്കുന്നതെന്നാണ് താന്‍ പറഞ്ഞത്. ഭഗത്‌സിങിനെ വിപ്ലവകാരിയായിട്ടാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss