|    Mar 28 Tue, 2017 1:58 pm
FLASH NEWS

ഭക്ഷ്യ സുരക്ഷമൊത്ത വിതരണക്കാരെ പരിഗണിക്കണം: ഹൈക്കോടതി

Published : 5th October 2016 | Posted By: SMR

ടി പി ജലാല്‍

മഞ്ചേരി: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍ മൊത്ത വിതരണക്കാരുടെ പ്രശ്‌നം കൂടി പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഭക്ഷ്യവകുപ്പ് സെക്രട്ടറിക്കുമാണ് ആറാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ജഡ്ജി പി ബി സുരേഷ്‌കുമാര്‍ നിര്‍ദേശം നല്‍കിയത്. കേരള റേഷന്‍ ഹോള്‍സെയില്‍ ഡിസ്ട്രിബ്യുട്ടേഴ്‌സ് ഫെഡറേഷനാ(കെആര്‍ഡബ്ല്യുഡിഎഫ്)ണ് അഭിഭാഷകരായ എം വി ബോസ്, വിനോദ് മാധവന്‍ മുഖാന്തിരം ഹരജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂലൈ 14ന് സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാവാത്തതിനെത്തുടര്‍ന്നാണ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതോടെ മൊത്ത വിതരണക്കാരെ ഒഴിവാക്കുന്നതോടെയാണ് നിയമം പ്രാബല്യത്തിലാവുക. റേഷന്‍ സംവിധാനം ആരംഭംമുതലുള്ള ഞങ്ങളെ മാറ്റിനിര്‍ത്തരുതെന്നാണ് ഫെഡറേഷന്‍ പ്രധാനമായും ഹരജിയില്‍ ബോധിപ്പിച്ചത്.
അതേസമയം, ഫെഡറേഷന്‍ കോടതിയെ സമീപിച്ചതില്‍ സര്‍ക്കാറിന് പങ്കുണ്ടോയെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. നിയമം നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാറിന്റെ ചോദ്യത്തിന്മുന്നില്‍ കേസിന്റെ കാര്യം പറഞ്ഞ് പിടിച്ചു നില്‍ക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്നാണ് ആക്ഷേപം. കേരളത്തില്‍ ഭക്ഷ്യവകുപ്പിന് ഗോഡൗണില്ലാത്തതിനാല്‍ മൊത്ത വിതരണക്കാരെ മാറ്റിനിര്‍ത്തിയുള്ള ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ നിയമം നടപ്പാക്കല്‍ നീളുകയാണ്. ഇതുമൂലം നേരത്തേ മുന്നു മാസത്തെ റേഷന്‍ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.
സംസ്ഥാനത്ത് 335 റേഷന്‍ മൊത്തവിതരണക്കാരാണുള്ളത്. ഇതില്‍ 335 എണ്ണം സ്വകാര്യ വ്യക്തികളും 10 എണ്ണം സര്‍ക്കാര്‍ നേരിട്ടും 25 എണ്ണം സഹകരണസംഘങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. അതേസമയം ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയാല്‍ 1.54 കോടി ആളുകള്‍ക്ക് മാത്രമേ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കൂവെന്നാണ് ഫെഡറേഷന്റെ വാദം. ഇതുമൂലം 5000ഓളം റീടെയില്‍ റേഷന്‍ കടകള്‍ പൂട്ടിപ്പോവുമെന്നും സംഘടന പറയുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day