|    Jul 23 Mon, 2018 4:04 am
FLASH NEWS

ഭക്ഷ്യ വിഷബാധ : ബേക്കറിയുടെ ലൈസന്‍സ് റദ്ദാക്കാനും ഉടമയ്‌ക്കെതിരേ കേസെടുക്കാനും തീരുമാനം

Published : 8th September 2017 | Posted By: fsq

 

നാദാപുരം: സാന്റവിച് കഴിച്ച് നിരവധിപേര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സംഭവത്തില്‍ ബേക്കറിയുടെ ലൈസന്‍സ് റദ്ദാക്കാനും കടയുടമക്കെതിരെ കേസെടുക്കാനും തീരുമാനം. ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതമായി യുവജന സംഘടനകള്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം. കല്ലാച്ചി മത്സ്യമാര്‍ക്കറ്റിനുസമീപമുള്ള സ്വീറ്റ് ലാന്റ് ബേക്കറിയില് നിന്നും കഴിഞ്ഞ ഞായറാഴ്ച സാന്റവിച് കഴിച്ച 25-ഓളം പേര്‍ക്കാണ്ഭക്ഷ്യ വിഷബാധയേറ്റത്. ഭക്ഷ്യാവശിഷ്ടങ്ങള്‍ പരിശോധനക്ക് അയക്കാനോ കേസെടുക്കാനോ ലൈസന്‍സ് റദ്ദാക്കാനോ അധികൃതര്‍ തയ്യാറായിരുന്നില്ല. ബേക്കറിക്കെതിരെ നടപടി ആവശ്യപ്പെട്ട്് ചിയ്യൂര്‍ ജനകീയ സമിതിയുടെ പേരില്‍ കല്ലാച്ചി ടൗണില്‍ ബുധനാഴ്ച പോസ്റ്ററുകള്‍ പതിച്ചിരുന്നു.’വൃത്തിഹീനമായ ചുറ്റുപാടിലുള്ള ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടുക, ജനങ്ങളുടെ ജീവന്ന് സംരക്ഷണം നല്‍കുക’ തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററില്‍. പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ ടൗണില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുന്നത് സ്ഥിരം സംഭവമാണ്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത തട്ടുകടകളും ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളും നാദാപുരം മേഖലയില്‍ അനവധിയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss