|    Mar 28 Tue, 2017 7:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് വില കുറയ്ക്കാന്‍ കമ്പനികള്‍ക്കിടയില്‍ ചര്‍ച്ച

Published : 15th October 2016 | Posted By: SMR

ദോഹ: ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുന്നതിനായി പ്രാദേശിക-ഗള്‍ഫ് ഫുഡ് കമ്പനികള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതായി പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ ഫുഡ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനത്തോളം വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്ത്, തുര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടീഷ് തുടങ്ങിയ നിരവധി അറബ്-വിദേശ കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്ക് വില കുറച്ചിട്ടുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് വ്യാപാര മാളുകളില്‍ വന്‍സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
പ്രാദേശിക മാര്‍ക്കറ്റുകളിലെ ഭക്ഷ്യ ഉല്‍പാദന-വില്‍പന കമ്പനികളുടെ എണ്ണം വളരെയധികം വര്‍ധിച്ചത് ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള ചിന്തയിലേക്ക് പ്രാദേശിക-ഗള്‍ഫ് കമ്പനികളെ എത്തിച്ചിട്ടുണ്ട്. പാല്‍, മാംസം, മുട്ട, ചിക്കന്‍ തുടങ്ങിയ അടിസ്ഥാന ഭക്ഷ്യ വിഭവങ്ങളുടെ വിലയാണ് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചസാര, അരി തുടങ്ങിയ വിഭവങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. ലാറ്റിനമേരിക്ക, കിഴക്കന്‍ യൂറോപ്, ഏഷ്യ എന്നീ കാര്‍ഷിക മേഖലകളില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഖത്തര്‍ മാര്‍ക്കറ്റിലേക്ക് കയറ്റുമതി ചെയ്യാനുള്ള പദ്ധതികളുള്ളതായും അധികൃതര്‍ ചൂണ്ടിക്കാട്ടി.
വിദേശ രാജ്യങ്ങളില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് ഖത്തരി-പ്രവാസി വ്യാപാരികളുമായി നിരവധി ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രാദേശിക മാര്‍ക്കറ്റിലെ പച്ചക്കറികളുടെ വില കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്ന് കരുതുന്നു. പ്രാദേശിക-വിദേശ കമ്പനികള്‍ക്കിടയിലെ ഈ മല്‍സരം ഉപഭോക്താവിനെയും കച്ചവടക്കാരനെയും ഒരു പോലെ സഹായിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. പല ഗള്‍ഫ് രാജ്യങ്ങളിലും 15 ശതമാനം വരെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില നിലവില്‍ കുറച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day