|    Apr 27 Thu, 2017 8:13 pm
FLASH NEWS

ഭക്ഷ്യസുരക്ഷ അട്ടിമറിച്ചവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം വേണമെന്ന്

Published : 31st October 2016 | Posted By: SMR

ആലപ്പുഴ: 25 ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ സംരക്ഷണം നിഷേധിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖരുടെ പങ്ക് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ആലപ്പുഴ ജില്ലാ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിലെ മുന്നണികള്‍ അട്ടിമറിക്കുകയാണ് ഇത് വഴി ദശലക്ഷക്കണക്കിനു കുടുംബങ്ങളുടെ അന്നം മുടക്കുന്നു മാറി മാറി വന്ന സര്‍ക്കാരുകള്‍. പൊതുവിതരണസമ്പ്രദായം അട്ടിമറിക്കുന്ന അഴിമതി ലോബികളെ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സുതാര്യമായ ഒരു പൊതു വിതരണ സംവിധാനം വഴി 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിട്ടേണ്ട ഭക്ഷ്യധാന്യങ്ങളും മറ്റു നിരവധി ഭക്ഷ്യ സഹായങ്ങളും കേരളത്തില്‍ ഇത് വരെ ഫലപ്രദമായി നടപ്പാക്കാന്‍ സാധിക്കാത്തതിനു ജനങ്ങളല്ല ഭരണകൂടമാണ് ഉത്തരവാദികളെന്നും സി ആര്‍  നീലകണ്ഠന്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗം ഷൈബു മഠത്തില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ്, ദേശീയ നിരീക്ഷകന്‍ രജത് ഗുപ്ത, ജില്ലാ നിരീക്ഷകന്‍ അഡ്വ. ഉബൈദത്ത്, സംസ്ഥാന സമിതി  അംഗം  അശോക് ജോര്‍ജ്, ജാക്‌സണ്‍ പൊള്ളയില്‍, പി സി മൈക്കിള്‍  സംസാരിച്ചു.ഒന്‍പതു മണ്ഡലം ഭാരവാഹികള്‍ അടങ്ങിയ ജില്ലാ ടീമില്‍ നിന്ന് ടോമി ഏലിശ്ശേരി ജില്ലാ കണ്‍വീനറും, റോയ് മുട്ടാര്‍ ജോ. കണ്‍വീനറും, എം കെ ഷാജി ജില്ലാ സെക്രട്ടറിയും, ബിജു തോമസ് ചുനക്കര ട്രഷററും ആയുള്ള ജില്ലാ ഭാരവാഹികളെ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day