|    Jun 21 Thu, 2018 9:47 pm
FLASH NEWS

ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും: ജില്ലാ കലക്ടര്‍

Published : 16th January 2017 | Posted By: fsq

 

കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംയുക്ത പരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കലക്ടര്‍ ടി മിത്ര അറിയിച്ചു. കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ഭക്ഷേ്യാപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍.ഭക്ഷേ്യാപദേശക വിജിലന്‍സ് കമ്മിറ്റി എല്ലാ മാസവും ചേരുന്നതിന് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ വിഭാഗം, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ലീഗല്‍ മെട്രോളജി വകുപ്പ് എന്നിവയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും. താലൂക്ക്തല കമ്മിറ്റികള്‍ കൃത്യമായി ചേരുന്നതിന് കണ്‍വീനര്‍മാര്‍ ശ്രദ്ധചെലുത്തണം. ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവയ്പ്പ് തടയുന്നതിന് നടപടി സ്വീകരിക്കും. പൊതുവിതരണ കേന്ദ്രങ്ങളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് പൊതുവിതരണ വകുപ്പ് ഉറപ്പാക്കണം. റോഡുകളുടെ വശങ്ങളിലും കവലകളിലും പ്രവര്‍ത്തിക്കുന്ന താത്കാലിക മല്‍സ്യചന്തകള്‍, ചായക്കടകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള പരാതികള്‍ പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.ജില്ലയില്‍ പല സ്ഥലങ്ങളിലും താല്‍കാലിക മല്‍സ്യചന്തകള്‍പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യോഗത്തില്‍ പങ്കെടുത്തുവര്‍ ചൂണ്ടിക്കാട്ടി. ബേക്കറികളുള്‍പ്പടെയുള്ള ഭക്ഷേ്യാല്‍പ്പന്ന വില്‍പ്പന ശാലകളിലും ഇറച്ചിക്കടകളിലും  യഥേഷ്ടം വില ഈടാക്കുന്നത് നിയന്ത്രിക്കണമെന്നും അംഗങ്ങള്‍ നിര്‍ദേശിച്ചു.ജില്ലാ സപ്ലൈ ഓഫിസര്‍ ബി ടി അനിത, കമ്മിറ്റിയംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കുണ്ടറ വിളംബര വാര്‍ഷികം ആചരിച്ചുകുണ്ടറ:കുണ്ടറ വേലുതമ്പി ദളവ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കുണ്ടറ വിളംമ്പരത്തിന്റെ 208ാം വാര്‍ഷികാചരണം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.  വി അനില്‍കുമാര്‍, കുണ്ടറ ജി ഗോപിനാഥ്, സികെ കുരുവിള ജോര്‍ജ്ജ്, വര്‍ഗ്ഗീസ്, കെ വിക്രമന്‍പിള്ള, വിനയന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss