|    Jul 25 Tue, 2017 12:22 pm
FLASH NEWS

ഭക്ഷ്യസുരക്ഷാ വിഭാഗം റെയ്ഡ്; വൃത്തിഹീനമായി പ്രവര്‍ത്തിച്ച നാലു പലഹാര യൂനിറ്റുകള്‍ പൂട്ടിച്ചു

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: നഗരത്തിലെ പലഹാര നിര്‍മാണ യൂനിറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍പരിശോധന നടത്തി. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച റെയ്ഡില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ നാലു യൂനിറ്റുകള്‍ പൂട്ടിച്ചു.
മൃഗാശുപത്രിക്കു സമീപത്തെ രണ്ടു യൂനിറ്റുകളിലും അഴകൊടീ ദേവീ ക്ഷേത്രത്തിനു സമീപത്തെ യൂനിറ്റിലുമായിരുന്നു രാവിലെ പത്തോടെ റെയ്ഡ് നടന്നത്. വീടുകള്‍ കേന്ദ്രീകരിച്ചും വീടുകളോടു ചേര്‍ന്ന ഷെഡിലും പ്രവര്‍ത്തിക്കുന്ന യൂനിറ്റുകളാണിവ. എണ്ണക്കടികളാണ് ഇവിടെ നിര്‍മിക്കുന്നത്.
പല തവണ ഉപയോഗിച്ച എണ്ണ, വൃത്തിഹീനമായി സൂക്ഷിച്ച മാവ്, പൊടികള്‍ എന്നിവ കണ്ടെത്തി. പരിസരവും വൃത്തിരഹിതമായിരുന്നു.
തുടര്‍ന്ന് പാളയം മാരിയമ്മന്‍ കോവിലിനു സമീപത്തെ പലഹാര നിര്‍മാണ യൂനിറ്റിലും പരിശോധന നടന്നു. ശുചിത്വം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
നഗരത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മിക്ക യൂനിറ്റുകളിലും മതിയായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ല. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പലഹാര നിര്‍മാണ യൂനിറ്റുകള്‍ക്കെതിരേ നടപടി തുടരുമെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഏലിയാമ്മ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക