|    Jul 23 Sun, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഭക്ഷ്യസുരക്ഷാ ലാബുകള്‍ സജ്ജീകരിക്കും: മന്ത്രി

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യോല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ മൂന്ന് മൊബൈല്‍ ഭക്ഷ്യസുരക്ഷാ ലാബുകള്‍ സജ്ജീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു.അതിലൊന്ന് ഈ ഓണക്കാലത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബ്രഡിലും ബണ്ണിലും ഹാനികരമായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ നല്‍കുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും.
കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്രത്തിലെ നാലു ലാബുകള്‍ക്കും എന്‍എബിഎല്‍ അക്രഡിറ്റേഷന്‍ ലഭ്യമാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ്. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗരേഖകള്‍ പ്രകാരമാണ് മൊബൈല്‍ ടവറുകള്‍ക്ക് അനുമതി നല്‍കുന്നതെന്നും ഇതിനു വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള മൊബൈല്‍ ടവറുകള്‍ റദ്ദാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കെ കെ ശൈലജ  വിവധ എംഎല്‍എ മാരെ അറിയിച്ചു.
സംസ്ഥാനത്ത് 9096 അങ്കണവാടികള്‍ക്ക് സ്വന്തമായി കെട്ടിടമില്ലെന്നും സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണത്തിന് അനുമതി നല്‍കുമെന്ന് മന്ത്രി യു ആര്‍ പ്രദീപിന്  മറുപടി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക