|    Jul 27 Thu, 2017 12:12 am
FLASH NEWS

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരില്ല; വകുപ്പ് പ്രവര്‍ത്തനം അവതാളത്തില്‍

Published : 18th July 2016 | Posted By: SMR

എം വി വീരാവുണ്ണി

പട്ടാമ്പി: ഭക്ഷ്യസുരക്ഷാ വകുപ്പില്‍ മതിയായ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജില്ലയില്‍ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് സര്‍ക്കിള്‍ ഓഫിസുകളില്‍ ഒമ്പത് സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരില്ല. മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്.
മറ്റ് ഒമ്പത് ഓഫിസുകളിലും ഈ മൂന്നുപേര്‍ക്ക് തന്നെയാണ് അധികച്ചുമതല. അതുകൊണ്ട് തന്നെ ഈ 12 ഓഫിസുകളുടെയും പ്രവര്‍ത്തനം യഥാവിധി നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിക്കുന്ന ചെക്ക്‌പോസ്റ്റുകളി ല്‍ പ്രധാനപ്പെട്ട വാളയാര്‍ ചെക്ക്‌പോസ്റ്റ് ഉള്‍പ്പെടുന്ന ജില്ലയായ പാലക്കാടിന്റെ അവസ്ഥയാണിത്. 12 സര്‍ക്കിളുകളിലും ഉദ്യോഗസ്ഥരുണ്ടായാലും മുഴുവന്‍ ഭാഗങ്ങളിലും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
ജില്ലയുടെ ശാസ്ത്രീയമായ ഭൂപ്രകൃതി കാരണം ഈ മൂന്ന് ഉദ്യേഗസ്ഥര്‍ക്ക് പത്തിലൊരു തവണയെങ്കിലും പരിശോധന നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇത് അറിയാവുന്ന മാഫിയകള്‍ വിഷാംശം കലര്‍ന്ന പച്ചക്കറികളും മായം ചേര്‍ത്ത പലവ്യജ്ഞനങ്ങളും യഥേഷ്ടം കേരളത്തിലേക്ക് കൊണ്ടുവരികയും വിപണനം ചെയ്യുകയും ചെയ്യുന്നു. പൊതുവിപണിയില്‍ ഇടപെടുന്ന ഹോര്‍ടികോര്‍പ്പിനും മുപ്പതില്‍ പരം പച്ചക്കറികള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൊണ്ടുവരേണ്ടത്. ഈ പച്ചക്കറികള്‍ കേരളത്തില്‍ വ്യാപാരാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കപ്പെടാത്തവയാണ്.
സുരക്ഷാ പരിശോധനയുടെ അപര്യാപ്തത കാരണം നിരവധി പരാതികളാണ് ദിനംപ്രതി ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഇവയൊന്നും വേണ്ടവിധം അന്വേഷിക്കാനോ നടപടിയെടുക്കാനോ കഴിയുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജില്ലയില്‍ 80 ശതമാനം മുതല്‍ 85 ശതമാനം വരെ മായം ചേര്‍ത്ത ഭക്ഷ്യ വസ്തുക്കളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഈ കഴി ഞ്ഞ നോമ്പ് സമയങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന പഴവര്‍ഗങ്ങള്‍ മുഴുവന്‍ ആകര്‍ഷകമായ നിറങ്ങള്‍ നല്‍കുവാനും കേടുകൂടാതിരിക്കുവാനും രാസപദാര്‍ഥങ്ങളില്‍ മുക്കുകയും ഇന്‍ജക്ഷന്‍ കുത്തിവച്ചുമാണ് എത്തിച്ചിരുന്നത്. ഭീമമായ വിലയാണ് ഇവയ്ക്ക് ഈടാക്കിയിത്.
അവ വേണ്ടവിധം പരിശോധനയ്ക്ക് വിധേയമാക്കിയിരു ന്നുവെങ്കില്‍ ഈ വിഷാംശം കഴിക്കേണ്ടിവരുമായിരുന്നില്ല. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ കേരത്തിന്റെ കമ്പോളങ്ങളിലെത്തിച്ച് കൊള്ളവിലയ്ക്ക് വിറ്റ് അമിതലാഭം കൊയ്യുന്ന മാഫിയകളെ ഭരണകൂടം കടിഞ്ഞാണിടുമെന്ന പ്രതീക്ഷയി ലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക