|    Oct 21 Sun, 2018 12:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭക്ഷ്യവിഷബാധ : 230 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Published : 16th September 2017 | Posted By: fsq

 

ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍ക്കന്‍ഗിരി കാലഹന്‍ഡി ജില്ലകളിലെ സ്‌കൂളുകളില്‍ 150 പെണ്‍കുട്ടികള്‍ക്കുള്‍പ്പെടെ 230 വിദ്യാര്‍ഥികള്‍ക്കു ഭക്ഷ്യ വിഷബാധ. മാല്‍ക്കന്‍ഗിരി ചിത്രകോടെയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ 150 പെണ്‍കുട്ടികള്‍ക്കാണു പ്രാതല്‍ കഴിച്ചതിനെ തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ട പെണ്‍കുട്ടികളെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികില്‍സയ്ക്കായി ഇവരെ ചിത്രകോടെയിലെ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സംയോജിത ആദിവാസി വികസന ഏജന്‍സി പദ്ധതി തലവന്‍ രാമകൃഷ്ണ ഗൊണ്ട് അറിയിച്ചു. കാലഹി ജില്ലയിലെ അഞ്ച് സ്‌കൂളുകളായി വിദ്യാര്‍ഥികള്‍ക്കു സമാനമായി ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. ഉച്ചഭക്ഷണത്തെ തുടര്‍ന്നാണ് വിഷബാധയേറ്റത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss