|    Sep 26 Wed, 2018 7:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭക്ഷ്യവിഷബാധ: വിദ്യാര്‍ഥിനി മരിച്ചു; 12 പേര്‍ ആശുപത്രിയില്‍

Published : 20th August 2018 | Posted By: kasim kzm

മിര്‍സാപൂര്‍: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ചു. അവശരായ മറ്റ് 12 വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിലെ കസ്തൂര്‍ബാ ഗാന്ധി അവസിയെ ബാലികാ വിദ്യാലയത്തിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. സ്‌കൂള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിടുമെന്ന് മരിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഉറപ്പു നല്‍കി. കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 13 വിദ്യാര്‍ഥിനികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ നൈനാ ദേവി (13) എന്ന പെണ്‍കുട്ടിയാണ് ആശുപത്രിയില്‍ മരിച്ചത്. സ്‌കൂളിലെ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേല്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss