|    Jan 17 Tue, 2017 6:25 am
FLASH NEWS

ഭക്ഷണ നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണം

Published : 22nd July 2016 | Posted By: SMR

തൃശൂര്‍: ഭക്ഷണം പാകം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഓള്‍ കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാറ്ററിങ് യൂനിറ്റുകളെ ചെറുകിട വ്യവസായമായി അംഗീകരിച്ച് ആനുകൂല്യങ്ങള്‍ നല്‍കണം. സര്‍വീസ് ടാക്‌സ് കുറയ്ക്കാനും നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ കാറ്ററിങ് ആസോസിയേഷന്‍ സംസ്ഥാന സമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് ബാദുഷാ കടലുണ്ടി അധ്യക്ഷത വഹിച്ചു. മേയര്‍ അജിതാ ജയരാജന്‍, ജിജന്‍ മത്തായി, കണ്ണന്‍സ്വാമി, പി കെ രാധാകൃഷ്ണന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബാദുഷാ കടലുണ്ടി(പ്രസിഡന്റ്), പ്രിന്‍സ് ജോര്‍ജ് കോട്ടയം (ജനറല്‍ സെക്രട്ടറി), വി സുനുകുമാര്‍ തിരുവനന്തപുരം(ഖജാഞ്ചി) തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക