|    Mar 26 Sun, 2017 2:48 pm
FLASH NEWS

ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്നത് പതിവാകുന്നു

Published : 15th August 2016 | Posted By: SMR

ഇരിട്ടി: ഇരിട്ടി-മട്ടന്നൂര്‍ റൂട്ടില്‍ കീഴൂര്‍ വളവില്‍ റോഡരികില്‍ ഭക്ഷണാവഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പത്തോളം കവറുകളിലായി ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ഉള്‍പ്പെടെ റോഡരികില്‍ തള്ളിയത്.
മഴയില്‍ വെള്ളം കുതിര്‍ന്ന് മാലിന്യം പരിസരമാകെ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുണ്ട്. ആ ള്‍താമസമില്ലാത്ത കീഴൂര്‍ വളവും മുതല്‍ കീഴൂര്‍ കുന്ന് വരെയുള്ള ഭാഗങ്ങളില്‍ കല്യാണ അവശിഷ്ടങ്ങള്‍ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടു വന്ന ഉപേക്ഷിക്കുന്നത് പതിവായിട്ടുണ്ട്.
നേരത്തെ വ്യാപകമായ പരാതി ഉയര്‍ന്നപ്പോള്‍ കീഴൂര്‍-ചാവശ്ശേരി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡ് ഈ ഭാഗത്ത് സ്ഥാപിച്ചിരുന്നുവെങ്കിലും നിയമത്തെ പോലും വെല്ലു വിളിച്ചാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാവുന്ന രീതിയില്‍ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക