|    Dec 15 Fri, 2017 6:22 am
FLASH NEWS

ഭക്ഷണപ്രിയരുടെ വയറും മനസും നിറച്ച് ദ്വീപ് കൗണ്ടര്‍

Published : 4th December 2017 | Posted By: kasim kzm

ഫറോക്ക്: അരി വേവിച്ച് ഉണക്കി പൊടിച്ച് നെയ്യില്‍ വറുത്ത് ഉരുക്കിയെടുത്ത ശര്‍ക്കരയും ചേര്‍ത്ത് തയ്യാര്‍ ചെയ്ത പൊരി, മുട്ടയും പഞ്ചസാരയും മിക്‌സിയില്‍ അടിച്ചെടുത്ത് അണ്ടിപ്പരിപ്പും മുന്തരിയും ചേര്‍ത്ത് ആവിയില്‍ വേവിച്ചെടുത്ത ബടലപ്പം, അരിപ്പൊടിയില്‍ തയ്യാര്‍ ചെയ്ത കടലപ്പം, മാസ് ബിരിയാണി, കേരളീയര്‍ക്ക് ഏറെ പ്രിയമുള്ള ദ്വീപ് ഉണ്ട, ട്യൂണ മുറിച്ച് തയ്യാര്‍ ചെയ്ത മീന്‍അച്ചാര്‍ തുടങ്ങി വിവിധ വിഭവങ്ങളുമായി ഒരുക്കിയ ഭക്ഷ്യമേളയിലെ ദ്വീപ് കൗണ്ടര്‍ ഭക്ഷ്യ പേമികള്‍ക്ക് ആനന്ദകരമായി. ടിടിസി വിഭാത്തിലെ കെ അമീറ, ഷാമിന, അമീന, ഷജ്‌ന, മുഹമ്മദ് സഫാസ്, മുഹമ്മദ് ഉവൈസ് തുടങ്ങിയവരാണ് ദ്വീപ് വിഭവങ്ങള്‍ തയ്യാര്‍ ചെയ്തത്. ഫാറൂഖ് കോളേജില്‍ നടന്നുവരുന്ന പ്ലാറ്റിനേജ് 17 എക്‌സിബിഷനോട് അനുബന്ധിച്ച് പ്രത്യേകം തയ്യാര്‍ ചെയ്ത തക്കാര ഭക്ഷ്യമേളയില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വീടുകളില്‍ തയ്യാര്‍ ചെയ്ത വിവിധ മലബാര്‍ സ്‌പെഷ്യല്‍ വിഭവങ്ങളാണ് ഭക്ഷ്യമേളയിലെ പ്രത്യേകത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക