|    Aug 17 Thu, 2017 10:58 pm
FLASH NEWS
Home   >  National   >  

ഭക്ഷണത്തെചൊല്ലി തര്‍ക്കം: പിതാവ് മക്കളെ ഇഷ്ടികകൊണ്ട് അടിച്ചുകൊന്നു

Published : 7th August 2017 | Posted By: mi.ptk

ഗുഡ്ഗാവ്:  ഭക്ഷണത്തെചൊല്ലി ഭാര്യയുമായുള്ള തകര്‍ത്തിനിടെ യുവാവ് പെണ്‍മക്കളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. മുകേഷ് യാദവ് എന്ന യുവാവാണ് സ്വന്തം മക്കളെ കൊലപ്പെടുത്തിയത്. ഇയാളുടെ അഞ്ചും രണ്ടും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ഗുഡ്ഗാവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ യാദവ് ഭാര്യയുമായി ഭക്ഷത്തെ ചൊല്ലി വാക്ക്തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് നിലവിളിച്ച കുട്ടികളെ ഇഷ്ടികകൊണ്ട് അടിക്കുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു.
സംഭവത്തില്‍ മുകേഷ് യാദവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക