|    Jan 20 Fri, 2017 9:39 pm
FLASH NEWS

ഭക്ഷണത്തില്‍ റോസ് വാട്ടര്‍ ചേര്‍ത്താല്‍ കര്‍ശന നടപടി

Published : 6th August 2016 | Posted By: SMR

തിരുവനന്തപുരം: സൗന്ദര്യവര്‍ധകവസ്തുവായ റോസ് വാട്ടര്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് വില്‍പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. ഹോട്ടലുകളിലും ബേക്കറികളിലും മറ്റും ആഹാരസാധനങ്ങളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത റോസ് വാട്ടര്‍ ചേര്‍ക്കുന്നതായി പരാതിലഭിച്ചിട്ടുണ്ട്.
സൗന്ദര്യവര്‍ധക വസ്തുവായി ഉപയോഗിക്കുന്ന റോസ് വാട്ടര്‍, ബിരിയാണി മുതലായ ഭക്ഷണസാധനങ്ങളിലാണു ചേര്‍ക്കുന്നത്. ഈ ഉല്‍പന്നത്തില്‍ മാരകമായ പ്രൊപ്പിലിന്‍ ഗ്ലൈക്കോള്‍, പ്രൊപ്പൈല്‍ പാരാബിന്‍, മീഥേല്‍ പാരാബീന്‍, ബ്രോണോപോള്‍ എന്നീ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.
റോസ് വാട്ടര്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് വില്‍പന നടത്തുന്നത് ആറു വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്.  ഇത്തരം വസ്തുക്കള്‍ ഹോട്ടല്‍, ബേക്കറി മുതലായ സ്ഥാപനങ്ങളില്‍ ഭക്ഷണം പാചകംചെയ്യുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നതായി കണ്ടാലും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക