|    Aug 23 Wed, 2017 1:30 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഭക്ഷണത്തിന് ജിഎസ് ടി : പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നാളെ

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണത്തിന് ജിഎസ്ടി ഏര്‍പ്പെടുത്തിയതു പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ നാളെ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും നടത്തും. ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയ ജിഎസ്ടി പൂര്‍ണമായും എടുത്തുകളയുകയോ അല്ലെങ്കില്‍ ഹോട്ടലുകളില്‍ ഇന്‍പുട്ട് ആനുകൂല്യം ലഭ്യമാവുന്നതരത്തില്‍ ജിഎസ്ടി അഞ്ചു ശതമാനമായി നിശ്ചയിക്കുകയോ ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണു സമരം ചെയ്യുന്നതെന്ന് പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി ജയപാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിഎസ്ടി വരുന്നതോടെ ഹോട്ടല്‍ ഭക്ഷണത്തിനു വില കുറയുമെന്നാണു സര്‍ക്കാര്‍ പ്രചരിപ്പിച്ചതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.  മാര്‍ച്ചും ധര്‍ണയും പി കെ ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക