|    Dec 14 Fri, 2018 8:30 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കുറവ് ക്യാംപുകളില്‍ ദുരിതമേറ്റുന്നു

Published : 18th August 2018 | Posted By: kasim kzm

കൊച്ചി: ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കുറവ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ ബുദ്ധിമുട്ടിലാക്കി. ജില്ലയിലെ വിവിധ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും ശേഖരിച്ച് ക്യാംപുകളില്‍ എത്തിക്കുന്നുണ്ടെങ്കിലും ഇതൊന്നും മതിയാവാത്ത സാഹചര്യമാണുള്ളത്.
പല ദുരിതാശ്വാസ ക്യാംപുകളിലും ഭക്ഷണവും വെള്ളവും ഒട്ടും എത്തിയിരുന്നില്ല. പറവൂര്‍ കൊങ്ങോര്‍പള്ളി, ആലുവ, കുന്നുകര, അടുവാശ്ശേരി അടക്കമുള്ള മേഖലകളിലെ ക്യാംപുകളില്‍ ഭക്ഷണവും വെള്ളവും എത്താത്ത സാഹചര്യമുണ്ടായി. ആലുവ യുസി കോളജടക്കമുള്ള പല ക്യാംപുകളിലും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനമില്ലാത്തത് ഏറെ ദുരിതമാവുന്നുണ്ട്. പല ക്യാംപിലും നിരവധി രോഗികളാണുള്ളത്. അതിനിടയില്‍ പ്രളയബാധിത മേഖലകളിലെ വീടുകള്‍ക്കു മുകളില്‍ കുടങ്ങിക്കിടന്നവര്‍ക്ക് ഹെലികോപ്റ്റര്‍ വഴി ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ടായിരുന്നെങ്കിലും പലര്‍ക്കും ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. മിക്ക വീടുകള്‍ക്കും ഓപണ്‍ ടെറസ് ഇല്ലാത്തതിനാല്‍ ഇവിടേക്ക് ഹെലികോപ്റ്ററില്‍ നേരിട്ട് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
ദുരിതാശ്വാസ ക്യാംപകളില്‍ വിതരണം ചെയ്യുന്നതിനായി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഭക്ഷണവും വെള്ളവും ശേഖരിക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss