|    Nov 22 Thu, 2018 1:24 am
FLASH NEWS

ഭക്ഷണക്കിറ്റ് വിതരണം ചെയ്യാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വട്ടംകറങ്ങുന്നു

Published : 28th August 2018 | Posted By: kasim kzm

പരപ്പനങ്ങാടി: കിറ്റുകളുടെ കുറവ് മൂലം ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ ഭക്ഷണ ക്കിറ്റ് വിതരണം ചെയ്യാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വട്ടം കറങ്ങുന്നു. പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ നെടുവ വില്ലേജിലാണ് സര്‍ക്കാരിന്റെ പിടിപ്പ് കേടു മൂലം ദുരിതമായിരിക്കുന്നത്. ഈ വില്ലേജിലെ നിരവധി വാര്‍ഡുകളിലെ ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറിയിരുന്നു.
എന്നാല്‍ ദുരിതാശ്വാസ ക്യാംപ് അവസാനിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ എത്തിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷണക്കിറ്റ് ആകെ നെടുവ വില്ലേജ് ഓഫിസില്‍ എത്തിയത് 400 എണ്ണമാണ്. 5 ക്യാംപുകളിലും 6 സബ് ക്യാംപുകളിലുമായി 2381ഓളം പേര്‍ കഴിഞ്ഞിരുന്നു. ദുരിതബാധിതരില്‍ കൂടുതലും ക്യാംപില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധുവീടുകളിലേക്കും മറ്റും പോയവരുമാണ് ഇവര്‍ക്കാണ് 400 കിറ്റുകള്‍ എത്തിയത്. ഇത് കൊടുത്താല്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടന്ന് കരുതി വിതരണം ചെയ്യാതിരിക്കുകയാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ആശങ്ക ജില്ലാ കലക്ടറെ എസ്ഡിപിഐ നേതൃത്വം ധരിപ്പിച്ചതിനെ തുടര്‍ന്ന് 5000 ഓളം പേര്‍ക്ക് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടങ്കിലും റവന്യൂ അധികൃതര്‍ കൈമലര്‍ത്തുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss