|    Mar 23 Thu, 2017 11:48 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഭക്ഷണം പാഴാക്കുന്നതിനെതിരെ പുതിയ മാതൃകയുമായി ജപ്പാനീസ് റസ്റ്റോറന്റ്

Published : 25th July 2016 | Posted By: sdq

ദോഹ: ഭക്ഷണം പാഴാക്കുന്ന ഉപഭോക്താവില്‍ നിന്ന് ഫീസ് ഈടാക്കിക്കൊണ്ട് പുതിയ മാതൃക സൃഷ്ടിക്കുകയാണ് അബുഹാമൂറിലെ 01 മാളില്‍ ഈയിടെ ആരംഭിച്ച ജപ്പാനീസ്-തായ് റെസ്റ്റോറന്റായ മെയിസണ്‍ ഡി സുഷി അധികൃതര്‍. രാജ്യത്തെ പ്രധാന പ്രശ്‌നമായ ഭക്ഷണം പാഴാക്കലിനെതിരെ ക്രിയാത്മക നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുഷി റെസ്റ്റോറന്റ്. ഭക്ഷണം പാഴാക്കാതെ മൊത്തമായി കഴിക്കാന്‍ സുഷിയുടെ ഈ നടപടി ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
ഒരാള്‍ക്ക് 80 റിയാലിന്റെയോ 130 റിയാലിന്റെയോ ഫുഡ് സെറ്റാണ് റസ്റ്റോറന്റ് ലഭ്യമാക്കുന്നത്. ഇതില്‍ പ്ലെയിറ്റില്‍ അവശേഷിപ്പിക്കുന്ന ഓരോ പീസിനും അഞ്ച് റിയാല്‍ എക്‌സ്ട്രാ നല്‍കേണ്ടിവരുമെന്നുള്ളതാണ് സുഷി അധികൃതര്‍ നടപ്പിലാക്കിയിരിക്കുന്ന പോളിസി.
എന്നാല്‍, ഈയൊരു നിബന്ധന കര്‍ശനമായി നടപ്പിലാക്കുന്നില്ലെന്ന് സുഷി അധികൃതര്‍ ദോഹ ന്യൂസിനോട് ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ ശിക്ഷിക്കാനുള്ള ഉദ്ദേശ്യം ഞങ്ങള്‍ക്കില്ല. ഭക്ഷണം പാഴാക്കരുതെന്ന സന്ദേശം അതിഥികള്‍ക്ക് നല്‍കുക മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നെയില്‍ സലാഹുദ്ദീന്‍ വ്യക്തമാക്കി. ചില സമയങ്ങളില്‍ ബാക്കിവരുന്ന ഭക്ഷണം വീട്ടിലേക്ക് കൊണ്ടുപോകാനും അനുമതി നല്‍കാറുണ്ട്.
അല്‍സദ്ദിലെ യീ ഹുവാ റസ്‌റ്റോറന്റും ഭക്ഷണം പാഴാക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ഫീസ് ഈടാക്കാറുണ്ട്. ഉപഭോക്താക്കളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഈ നയത്തോടുള്ളതെന്ന് സലാഹുദ്ദീന്‍ പറഞ്ഞു. ചിലര്‍ ഇതിനെ ആശ്ചര്യത്തോടെ കാണുകയും മറ്റു ചിലര്‍ ഫീസടക്കാന്‍ വിസമ്മതിക്കുകയും ചെയ്യാറുണ്ട്.
എന്നാല്‍ അധികമാളുകളും നല്ലൊരു നടപടിയായാണ് ഇതിനെ കാണുന്നതെന്നും ഇത്തരമൊരു നടപടിയെ അഭിനന്ദിക്കുന്നതായും സലാഹുദ്ദീന്‍ ചൂണ്ടിക്കാട്ടി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണ അവശിഷ്ടമുള്ള രാജ്യമായി ഖത്തര്‍ മാറിയിട്ടുണ്ട്. ദിനേന 1.8 കിലോഗ്രാമാണ് ഭക്ഷണം പാഴാക്കപ്പെടുന്നത്. എത്രയധികം ഭക്ഷണങ്ങള്‍ ഖത്തറില്‍ പാഴാക്കപ്പെടുന്നുണ്ടെന്ന് മനസിലാക്കാന്‍ ജോര്‍ജ്ടൗണ്‍ യൂനിവേഴ്‌സിറ്റി സ്‌കൂള്‍ മൂന്ന് വര്‍ഷത്തെ പര്യവേക്ഷണത്തിനു തുടക്കമിട്ടിട്ടുണ്ട്.

(Visited 331 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക