|    Dec 14 Fri, 2018 4:41 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഭക്തരെ തടയാന്‍ നിരോധനാജ്ഞ അധികാരം നല്‍കുന്നില്ല

Published : 22nd November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ അയ്യപ്പഭക്തര്‍ സംഘമായോ ഒറ്റയ്‌ക്കോ ശരണം വിളിക്കുന്നത് തടയാന്‍ നിരോധനാജ്ഞ പോലിസിന് അധികാരം നല്‍കുന്നില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വരുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ പോലിസിന് തടസ്സമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പറയുന്നു. ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനമാവാമെന്ന സുപ്രിംകോടതി ഉത്തരവിനെതിരായ കലാപത്തെ തുടര്‍ന്ന് പോലിസ് കൊണ്ടുവന്ന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്.
കുഴപ്പമുണ്ടാക്കുന്നവരെ നേരിടാന്‍ മാത്രമാണ് നിരോധനാജ്ഞയെന്നും യഥാര്‍ഥ ഭക്തര്‍ക്ക് ഇതു ബാധകമല്ലെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.
യഥാര്‍ഥ ഭക്തര്‍ക്കു നിയന്ത്രണങ്ങളൊന്നുമില്ലെന്ന് നിരോധനാജ്ഞയില്‍ ഉണ്ടെങ്കിലും പോലിസ് ശരിയായ രീതിയില്‍ നിരോധനാജ്ഞ നടപ്പാക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി വാക്കാല്‍ പറഞ്ഞു. നടപ്പന്തലില്‍ ഉറങ്ങുന്നവരെ എഴുന്നേല്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. നടപ്പന്തലില്‍ വിരിവയ്ക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും ഇതരസംസ്ഥാനക്കാര്‍ക്കും അവസരം നല്‍കണമെന്ന മുന്‍ദിവസത്തെ വാക്കാലുള്ള നിര്‍ദേശം എജി പോലിസിന് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കേസ് പത്തു ദിവസത്തിനകം വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss