|    Dec 17 Mon, 2018 7:13 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ബൗളര്‍മാര്‍ തിരിച്ചടിച്ചു; ആസ്‌ത്രേലിയ 191/7

Published : 8th December 2018 | Posted By: kasim kzm

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ആസ്‌ത്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. വിക്കറ്റ് വീഴ്ച്ചയ്ക്കിടയിലും 61 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡാണ് ആതിഥേയരെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. മൂന്ന് വിക്കറ്റ് ശേഷിക്കെ ഓസീസ് ഇപ്പോഴും 59 റണ്‍സ് പിന്നിലാണ്.
എട്ട് റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹെഡ്ഡിന് കൂട്ട്. ഇന്ത്യക്ക് വേണ്ടി ആര്‍. അശ്വന്‍ മൂന്നും ഇശാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 250ന് റണ്‍സിന് പുറത്തായിരുന്നു.
ചായക്ക് പിരിയുമ്പോള്‍ നാലിന് 117 എന്ന നിലയിലായിരുന്ന ഓസീസിന് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (0), മാര്‍കസ് ഹാരിസ് (26), ഉസ്മാന്‍ ഖവാജ (28), ഷോണ്‍ മാര്‍ഷ് (2) എന്നിവരെയാണ് ആദ്യ രണ്ട് സെഷനില്‍ നഷ്ടമായത്. നേരത്തെ, രണ്ടാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ ഒന്നാംഇന്നിങ്‌സ് അവസാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss