ബ്ലോസ് പദ്ധതിയിലൂടെ ഖജനാവിന് നഷ്ടം ലക്ഷങ്ങള്‍
Published : 23rd February 2018 | Posted By: kasim kzm
കാസര്‍കോട്്: ജില്ലയിലെ പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റുകളിലെ കശുമാവുകള്‍ പൂക്കുന്ന വേളയില്‍ എത്തുന്ന തേയില കൊതുകുകളെ നശിപ്പിക്കാനായി ഹെലികോപ്റ്ററിലൂടെയും ഹാന്റ് പമ്പിലൂടേയും എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചതില്‍ അവശേഷിക്കുന്നവ നശിപ്പിക്കുന്നതിന് വീണ്ടും പദ്ധതി ആവിഷ്ക്കരിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓപറേഷന് ബ്ലോസം എന്ന പേരില്‍ എന്‍ഡോസള്‍ഫാന്‍ നശിപ്പിക്കുന്ന പദ്ധതിക്കായി ഖജനാവില്‍ നിന്ന് 10 ലക്ഷത്തോളം രൂപ ചെലവാക്കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ നോഡല്‍ ഓഫിസറായിരുന്ന മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലാണ് ആദൂര്‍, നെഞ്ചംപറമ്പ്, പെരിയ, ചീമേനി, രാജപുരം ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ അന്ന് കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹായം ലഭിച്ചിട്ട് പോലും എന്‍ഡോസള്‍ഫാന്‍ നിര്വീര്യമാക്കാനായിരുന്നില്ല.
ജനങ്ങളെയാകെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി നടത്തിയ ഓപറേഷന് ബ്ലോസം പ്രഹസനമായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിഷലായനി നേരത്തെ കുഴിച്ചിടാനും ശ്രമം നടന്നിരുന്നു. ആദൂര്‍ നഞ്ചംപറമ്പിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ടീമായിരുന്നു 2013-14 കാലയളവില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാനുള്ള ഉദ്യമത്തിലേര്പ്പെട്ടിരുന്നത്. എന്നാല്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചോര്‍ന്നതല്ലാതെ പലപ്രാപ്തിയിലെത്തിയില്ല. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഖജനാവിന് ചോര്‍ച്ചയുണ്ടാക്കാന്‍ രാജപുരം, ചീമേനി, പെരിയ ഗോഡൗണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് ശ്രമങ്ങള്‍ നടക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.