|    Jul 26 Wed, 2017 8:30 pm
FLASH NEWS

ബ്ലോക്ക് പഞ്ചായത്തുകള്‍: പരിക്കില്ലാതെ ലീഗ്

Published : 10th November 2015 | Posted By: SMR

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കാര്യമായ പരിക്കില്ലാതെ മുസ്‌ലിം ലീഗ്.
കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെ ഡിവിഷനുകളില്‍ 15 എണ്ണത്തില്‍ മല്‍സരിച്ച ലീഗിനു നാലിടത്തു മാത്രമായിരുന്നു തോല്‍വി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ ചൂരല്‍മല (ആയിഷ ഹനീഫ), വൈത്തിരി (പി കെ ബഷീര്‍), സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ ചുള്ളിയോട് (ആരിഫ് തണലോട്ട്), മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പേരിയ (കെ കെ സി അബൂബക്കര്‍) എന്നിവയാണ് ലീഗിന് നഷ്ടമായത്.
ജില്ലയിലെ മൂന്നു നഗരസഭകളിലുമായി 27 വാര്‍ഡുകളില്‍ മല്‍സരിച്ച ലീഗിന് 10 വാര്‍ഡുകളിലാണ് തോല്‍വി പിണഞ്ഞത്.
കല്‍പ്പറ്റ നഗരസഭയില്‍ ഒമ്പതില്‍ അഞ്ചും മാനന്തവാടിയില്‍ അഞ്ചില്‍ നാലും സുല്‍ത്താന്‍ ബത്തേരിയില്‍ 13ല്‍ എട്ടും വാര്‍ഡുകളിലാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ വിജയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക