|    Nov 19 Mon, 2018 7:04 am
FLASH NEWS

ബ്ലോക്ക് പഞ്ചായത്തിനും കലക്ടര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവ്‌

Published : 21st March 2018 | Posted By: kasim kzm

തൊടുപുഴ: രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് സേവനം ചെയ്തുവരുന്ന സംഘടനയുടെ ഓഫിസ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവ്.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് അസോസിയേഷന്‍ വക കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മൂലശ്ശേരി സമര്‍പ്പിച്ച ഹരജിയില്‍ ബ്ലോക്ക് പഞ്ചായത്തിനും പഞ്ചായത്ത് ഡയറക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും അര്‍ജന്റ് നോട്ടീസിന് തൊടുപുഴ മുനിസിഫ് കോടതി ഉത്തരവായി.
പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് ആശ്രയമാണ് മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി പോഷ്യന്റ്‌സ് അസോസിയേഷന്‍. 2015ല്‍ ആരംഭിച്ച സംഘടന ഇടുക്കി ജില്ലയിലെ പാവപ്പെട്ട ഡയാലിസിസ് രോഗികള്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ചു വരികയാണ്. പ്രവര്‍ത്തനം ആരംഭിച്ചനാള്‍ മുതല്‍ സംഘടന, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ മങ്ങാട്ടുകവലയിലുള്ള കെട്ടിടത്തില്‍ പ്രതിമാസം 500 രൂപ വാടകയ്ക്ക് പ്രവര്‍ത്തിച്ചു വരികയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss