|    Feb 21 Tue, 2017 10:58 pm
FLASH NEWS

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തലവെട്ടിമാറ്റി

Published : 12th July 2016 | Posted By: SMR

ആലുവ: യുഡിഎഫ് മാര്‍ച്ചില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തലവെട്ടിയത് വിവാദമായി. കോണ്‍ഗ്രസ് സംഘടനയായ നാഷണല്‍ യൂത്ത് ക്ലബ്ബിന്റെ സംസ്ഥാന ജന. സെക്രട്ടറി തൃശൂര്‍ ചേലക്കര സ്വദേശി സുനില്‍(40)നടത്തിയ കോടികളുടെ തട്ടിപ്പിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ ആലുവയില്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതിലാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോപ്പില്‍ അബുവിന്റെ തല വെട്ടിമാറ്റിയത്.
മുന്‍ എംഎല്‍എയും എ വിഭാഗത്തിന്റെ നേതാവുമായ ബെന്നി ബെഹ്‌നാന്‍ ഉദ്ഘാടനം ചെയ്യുന്ന പടത്തിലാണ് മുന്‍നിരയില്‍ നില്‍ക്കുന്ന ഐ വിഭാഗം നേതാവും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായ തോപ്പില്‍ അബുവിന്റ ഉടലില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കിന്റെ തല ചേര്‍ത്തത്. ഇതിലും കൗതുകം ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചിത്രത്തില്‍ രണ്ടിടത്ത് നില്‍ക്കുന്നുമുണ്ട്. ഗ്രൂപ്പ് വൈര്യം നിലനില്‍ക്കുന്ന ആലുവയില്‍ ഐ വിഭാഗക്കാരനായ ബ്ലോക്ക് പ്രസിഡന്റിനെ കുടുക്കുന്നതിന് വേണ്ടിയാണ് യുഡിഎഫിന്റെ പേരില്‍ എ വിഭാഗം മാര്‍ച്ച് സംഘടിപ്പിച്ചത്.
തട്ടിപ്പ് സംഘത്തില്‍ റിമാന്റിലായ പ്രസിഡന്റ് സുനിലിന് ആദ്യകാലത്ത് സംഘം ആലുവയില്‍ തുടങ്ങാന്‍ മുറി എടുക്കുന്നതിനായി ഒത്താശ ചെയ്തത് ബ്ലോക്ക് പ്രസിഡന്റ് ആയിരുന്നു. കൂടാതെ ഐ വിഭാഗക്കാരനായ മുന്‍ സഹകരണ മന്ത്രിയുടെ ഒത്താശയും തട്ടിപ്പ് സംഘത്തിന് ലഭിച്ചിരുന്നതായാണ് വിവരം.
ഇത്തരത്തില്‍ ഐ വിഭാഗത്തെ ഒതുക്കാനായി എ വിഭാഗം സംഘടിപ്പിച്ച മാര്‍ച്ചില്‍ ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബുവിന്റെ നേതൃത്വത്തില്‍ ഐ വിഭാഗം പ്രവര്‍ത്തകരും പങ്കെടുത്തതാണ് എ വിഭാഗത്തെ വെട്ടിലാക്കിയത്. തോപ്പില്‍ അബുവിനെ തട്ടിപ്പ് സംഘത്തിന്റെ പേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എ വിഭാഗം ശനിയാഴ്ച കെപിസിസി പ്രസിഡന്റിന് പരാതിയും അയച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക