|    Nov 22 Wed, 2017 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബ്ലേഡ് മാഫിയക്ക് എതിരേ പോലിസ് ; ജില്ലാതല സ്‌ക്വാഡുകള്‍ രൂപീകരിച്ചു

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: നിയമവിരുദ്ധമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരേയും അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരേയും നടപടി കൂടുതല്‍ ശക്തമാക്കി സംസ്ഥാന പോലിസ്. അമിതപലിശക്കാരെയും ബ്ലേഡ് മാഫിയയേയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാതല സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കിയതായി സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. വനിതാ സെല്‍/വനിതാ പോലിസ് സ്റ്റേഷനില്‍ നിന്നുള്ള  വനിതാ പോലിസ് ഉദ്യോഗസ്ഥരും പുരുഷ പോലിസ് ഉദ്യോഗസ്ഥരും ഈ സ്‌ക്വാഡിലുണ്ടാവും. നിയമവിരുദ്ധമായി പണം കടം കൊടുക്കുന്നവര്‍ക്കെതിരേ ഈ സ്‌ക്വാഡ് ജില്ലതലത്തില്‍ പരിശോധന നടത്തി  നടപടി സ്വീകരിക്കും. ജില്ലാതലത്തില്‍ ലഭിക്കുന്ന പരാതികള്‍ സംബന്ധിച്ചും സ്‌ക്വാഡ് അംഗങ്ങള്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഇതിനുപുറമെ, അമിത പലിശക്കാരുടെ ചൂഷണം സംബന്ധിച്ചും  ഇത്തരക്കാരുടെ വലയില്‍ വീണാല്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള ബോധവല്‍ക്കരണവും ഈ സ്‌ക്വാഡുകള്‍ നടത്തുമെന്ന് പോലിസ് മേധാവി അറിയിച്ചു.അമിത പലിശയ്ക്കു പണം നല്‍കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി നേത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളും അമിതപലിശ സംബന്ധിച്ച പരാതികളും 24 മണിക്കൂറും 85475 46600 എന്ന നമ്പറില്‍ അറിയിക്കാം. സംസ്ഥാന വ്യാപകമായി ബ്ലേഡ് പലിശക്കാരുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമെന്നും പോലിസ് മേധാവി നേത്തെ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക