|    Aug 18 Fri, 2017 6:54 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബ്ലൂ വേയ്ല്‍ ഗെയിം: മുന്നറിയിപ്പുമായി പോലിസ്

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: ബ്ലൂ വേയ്ല്‍ പോലെ അപകടകാരികളായ ഗെയിമുകള്‍ക്ക് കുട്ടികളും കൗമാരപ്രായക്കാരും അടിപ്പെടാതെ ശ്രദ്ധിക്കണമെന്ന് കേരള പോലിസ് ഹൈടെക് സെല്‍ മുന്നറിയിപ്പ് നല്‍കി. കൗമാരക്കാരെയും കുട്ടികളെയും വളരെവേഗം സ്വാധീനിക്കുന്ന ബ്ലൂ വെയില്‍ വളരെ അപകടകാരിയായ ഗെയിമാണ്. 50 ഘട്ടങ്ങളിലൂടെയാണ് ഈ ഗെയിം കടന്നുപോവുന്നത്. കളിക്കാരന്‍ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. അതുകൊണ്ടുതന്നെ കുട്ടികളുടെ കംപ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയില്‍ ഇത്തരം ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ മാതാപിതാക്കള്‍ നീക്കം ചെയ്യണം. ബ്ലൂ വേയ്ല്‍ ഗെയിം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലിസ് ഹൈടെക് സെല്ലുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കൗണ്‍സിലിങ് ലഭ്യമാക്കാവുന്നതാണെന്നും സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക