|    Jul 20 Fri, 2018 1:41 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബ്ലൂ വെയ്ല്‍ ഗെയിം : ലഖ്‌നോയിലെ വിദ്യാലയങ്ങളില്‍ സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചു

Published : 11th September 2017 | Posted By: fsq

 

ലഖ്‌നോ: ബ്ലൂ വെയ്ല്‍ ഗെയിം ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലഖ്‌നോയിലെ വിദ്യാലയങ്ങളില്‍ കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് യുപി സര്‍ക്കാര്‍ നിരോധിച്ചു. ബ്ലൂ വെയ്ല്‍ ഗെയിംമൂലം ലോകത്തുടനീളം കുട്ടികള്‍ മരിക്കുന്ന സാഹചര്യത്തില്‍ അവരെ ഗെയിമില്‍നിന്ന് അകറ്റിനിര്‍ത്താനാണ് നിരോധനം.കുട്ടികള്‍, ബ്ലൂ വെയ്ല്‍ ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഖ്‌നോയിലെ ഇന്ദിരാ നഗറില്‍ ബ്ലൂ വെയ്ല്‍ ഗെയിമില്‍ ആകൃഷ്ടനായി 14കാരന്‍ തൂങ്ങിമരിച്ച സാഹചര്യത്തിലാണ് സ്മാര്‍ട്ട് ഫോണ്‍ നിരോധിച്ചത്. വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ അധ്യപകര്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ മുകേഷ്‌കുമാര്‍ സിങ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss