|    Jul 18 Wed, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബ്ലൂ വെയ്ല്‍ ഗെയിം : പെണ്‍കുട്ടി തടാകത്തില്‍ ചാടി

Published : 6th September 2017 | Posted By: fsq

 

ജോധ്പൂര്‍: ബ്ലൂ വെയ്ല്‍ ഗെയിമിന് അടിപ്പെട്ട് മരിക്കാനായി തടാകത്തില്‍ ചാടിയ 17കാരിയെ യുവാവും പോലിസും ചേര്‍ന്നു രക്ഷിച്ച് വീട്ടുകാര്‍ക്കു കൈമാറി. ഗെയിമില്‍ താന്‍ അവസാനവട്ടം ജയിച്ചില്ലെങ്കില്‍ തന്റെ അമ്മ മരണപ്പെടുമെന്ന് ഭീഷണി ലഭിച്ചിരുന്നതായി പെണ്‍കുട്ടി അറിയിച്ചതായി യുവാവ് പറഞ്ഞു. റഷ്യയില്‍ രൂപംകൊണ്ട ബ്ലൂ വെയ്ല്‍ ചലഞ്ച് ഗെയിമില്‍ 100ഓളം കുട്ടികള്‍ ഇതുവരെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. കുട്ടികളും കൗമാരക്കാരുമാണ് 50 ഘടകങ്ങളുള്ള ഈ ഗെയിമിന് അടിപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss