|    Oct 20 Fri, 2017 5:05 am
Home   >  Todays Paper  >  Page 1  >  

ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കാനാവില്ല : വിദഗ്ധന്‍

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മുംബൈയില്‍ 14 കാരന്റെ ആത്മഹത്യക്കു കാരണമായെന്ന് കരുതുന്ന ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കുന്നത് അസാധ്യമാണെന്ന് ഇന്റര്‍നെറ്റ് വിദഗ്ധന്‍. ഇത്തരത്തിലുള്ള ഗെയിമുകള്‍ വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര മന്ത്രിസഭയിലും രാജ്യസഭയിലും ആവശ്യം ഉയര്‍ന്നിരുന്നു. ബ്ലൂ വെയ്ല്‍ എന്നത് ഒരു പ്രത്യേക ഗെയിം ആപ്ലിക്കേഷനോ വെബ്‌സൈറ്റോ അല്ലാത്തതിനാല്‍ നിരോധിക്കാന്‍ സാധിക്കില്ല. ഈ ഗെയിം തടയണമെങ്കില്‍ ഇന്റര്‍നെറ്റ് തന്നെ നിരോധിക്കേണ്ടതുണ്ടെന്ന് സെന്റര്‍ ഓഫ് ഇന്റര്‍നെറ്റ് ആന്റ് സൊസൈറ്റിയിലെ ഉദ്യോഗസ്ഥന്‍ ഉദ്ഭവ് തിവാരി പറഞ്ഞു. 130ഓളം പേര്‍ ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് കണക്കുകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക