|    Oct 18 Thu, 2018 10:19 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബ്ലൂ വെയ്ല്‍ ഗെയിം : നിജസ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

Published : 12th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: നിരവധി യുവാക്കളുടെ ആത്മഹത്യയിലേക്കു നയിച്ച ബ്ലൂ വെയ്ല്‍ ഗെയിം നിരോധനത്തിന്റെ നിജസ്ഥിതി കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഒരു പൊതുതാല്‍പര്യ ഹരജിയെ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. നിരോധനത്തിനായി എന്തു നടപടിയെടുത്തു എന്നു സപ്തംബര്‍ 20ന് മുമ്പ് മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ എ കെ മിത്തല്‍, അമിത് റവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിന്‍മേല്‍ ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.  ബ്ലൂ വെയ്ല്‍ ഗെയിം നിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെല്ലാം കോടതി ആരാഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss