|    Oct 20 Sat, 2018 1:16 am
FLASH NEWS
Home   >  National   >  

ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് നാലു കൗമാരക്കാര്‍ ആശുപത്രിയിലായി

Published : 2nd September 2017 | Posted By: G.A.G

ഗുവാഹത്തി: ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് ദേഹത്ത് മുറിവേറ്റ നിലയില്‍ നാലു കൗമാരക്കാരെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളാണു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇവരിലൊരാള്‍ ഇപ്പോഴും ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നുണ്ടെന്നാണ് ഗുവാഹത്തി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം തലവന്‍ അറിയിച്ചത്. പതിനേഴ് വയസുള്ള ഇയാള്‍ ഗെയിമിന്റെ നാല്‍പതാമത്തെ ഘട്ടത്തിലാണ് ആശുപത്രിയിലായത്. കയ്യില്‍ തിമിംഗലത്തിന്റെ ചിത്രം വരച്ചതു ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയും വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പെട്ടെന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യണമെന്നും ഗെയിം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നുമാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റു കുട്ടികള്‍ക്കും കൗണ്‍സലിങ് ഉള്‍പ്പടെയുള്ള വിദഗ്ദ ചികില്‍സ നല്‍കി വരികയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss